ണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരേ ടോട്ടനം ഹോട്‌സ്പറിന് തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ടോട്ടനത്തിന്റെ വിജയം.

ഹാട്രിക്ക് നേടിയ സൂപ്പര്‍ താരം ഗരെത് ബെയ്‌ലിന്റെ തകര്‍പ്പന്‍ ഫോമിന്റെ ബലത്തിലാണ് ടോട്ടനം വിജയമാഘോഷിച്ചത്. ഈ സീസണില്‍ ബെയ്‌ലിന്റെ ആദ്യ ഹാട്രിക്കാണിത്. ഇതോടെ ആദ്യ നാലിലെത്താനുള്ള ടോട്ടനത്തിന്റെ ശ്രമത്തിന് കൂടുതല്‍ സാധ്യകള്‍ കൈവന്നു.

36-ാം മിനിട്ടില്‍ മികച്ച ഒരു ഫ്‌ലിക്കിലൂടെ ബെയ്ല്‍ ടീമിന് ആദ്യ ലീഡ് നല്‍കി. രണ്ടാം പകുതിയിലാണ് ബാക്കി ഗോളുകള്‍ പിറന്നത്. 61-ാം മിനിട്ടില്‍ തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ ബെയ്ല്‍ ലീഡുയര്‍ത്തി. താരത്തിന്റെ 50-ാം പ്രീമിയര്‍ ലീഗ് ഗോളായിരുന്നു ഇത്. 69-ാം മിനിട്ടില്‍ നേടിയ ഗോളിലൂടെ ബെയ്ല്‍ ഹാട്രിക്ക് തികച്ചു. പിന്നാലെ 77-ാം മിനിട്ടില്‍ സണ്‍ ഹ്യൂങ് മിന്‍ ടോട്ടനത്തിനായി നാലാം ഗോള്‍ നേടി. 

ഈ വിജയത്തോടെ ടോട്ടനം പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഹോസെ മൗറീന്യോ പുറത്തായതിനുശേഷം താത്കാലിക കോച്ചായി സ്ഥാനമേറ്റ റയാന്‍ മേസണ് കീഴിലുളള ടോട്ടനത്തിന്റെ രണ്ടാം വിജയമാണിത്. 

Content Highlights: Gareth Bale hat-trick fires Tottenham Spurs to 4-0 win over Sheffield Utd