ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കാനിരുന്ന ബേണ്‍ലി-ഫുള്‍ഹാം മത്സരം മത്സരം മാറ്റിവെച്ചു. പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മത്സരം മാറ്റിവെച്ചത്. ബേണ്‍ലിയുടെ ഗ്രൗണ്ടില്‍ വെച്ചായിരുന്നു മത്സരം നടന്നത്.

ഫുള്‍ഹാമിന്റെ താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എത്രപേര്‍ക്ക് രോഗബാധയുണ്ടെന്ന കാര്യം ക്ലബ്ബ് വെളിപ്പെടുത്തിയിട്ടില്ല. ബേണ്‍ലിയുമായുള്ള മത്സരം പിന്നീട് നടത്താനായി ഫുള്‍ഹാം പ്രീമിയര്‍ ലീഗ് അധികൃതോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ ബുധനാഴ്ച നടക്കേണ്ടിയിരുന്ന ടോട്ടനത്തിനെതിരായ മത്സരവും ഫുള്‍ഹാം കോവിഡ് മൂലം നീട്ടിവെച്ചിരുന്നു.

ഫുള്‍ഹാം താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ടീമംഗങ്ങളോട് ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ക്ലബ് അധികൃതര്‍ നിര്‍ദേശം നല്‍കി. പ്രീമിയര്‍ ലീഗില്‍ കോവിഡ് കേസുകള്‍ ഈയിടെയായി കൂടിയിരുന്നു. നേരത്തേ ന്യൂകാസില്‍ യുണൈറ്റഡിലെയും മാഞ്ചെസ്റ്റര്‍ സിറ്റിയിലെയും താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Content Highlights: Fulham's game at Burnley postponed over fresh Covid-19 cases