പ്രതീകാത്മക ചിത്രം | Photo: AFP
പാരീസ്: ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറിയെ ഇടിച്ചിട്ട കളിക്കാരന് 30 വര്‍ഷം വിലക്ക്. ഫ്രാന്‍സിലെ അമേച്വര്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് ഈ സംഭവമരങ്ങേറിയത്. 25 കാരനായ താരം റഫറിയെ ഇടിച്ചിട്ടു.
സംഭവം വലിയ വിവാദമായതോടെ ലോയ്‌റെറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ താരത്തിന് 30 വര്‍ഷം വിലക്കേര്‍പ്പെടുത്തി. താരത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മത്സരത്തില്‍ റഫറി പെനാല്‍റ്റി വിധിച്ചതിനെത്തുടര്‍ന്നാണ് താരം അക്രമാസക്തനായത്.
പെനാല്‍റ്റി നല്‍കിയ റഫറിയുടെ തീരുമാനം ശരിയാണെന്നും ഫുട്‌ബോളില്‍ ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ലോയ്‌റെറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബെനോയ്റ്റ് ലൈനെ വ്യക്തമാക്കി.
വിലക്കുലഭിച്ച താരം എന്റെന്റെ സ്‌പോര്‍ട്ടീവ് ഗാറ്റിനൈസിനുവേണ്ടിയാണ് കളിക്കുന്നത്. താരത്തിന്റെ ഇടിയില്‍ റഫറി രണ്ട് ദിവസമാണ് വിശ്രമമെടുത്തത്. താരത്തിന് മാത്രമല്ല ടീമിനും അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ നിന്ന് ടീമിനെ അയോഗ്യരാക്കുകയും അടുത്ത രണ്ട് സീസണുകളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
Content Highlights: france football, French Footballer Gets 30-Year Ban For Punching Referee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..