വധിക്കാലമായാല്‍ കുട്ടികള്‍ക്ക് പിന്നെ അടങ്ങിയിരിക്കാന്‍ നേരമുണ്ടാകില്ല. പാടത്തും പറമ്പിലും കളിയുടെ തിരക്കിലായിരിക്കും അവര്‍. ഫുട്‌ബോള്‍ ഭ്രാന്തന്‍മാരായ കുട്ടികളാണെങ്കില്‍ പറയുകയും വേണ്ട. ഉള്ള സ്ഥലത്ത് കഴിയും പോലെ നാലാളെ കൂട്ടി അവര്‍ പന്തു തട്ടും. 

ഇങ്ങനെ നാല് കുട്ടികള്‍ ഒരു കമുകിന്‍ തോട്ടം ഗ്രൗണ്ടാക്കി മെസ്സിയുടെ മഴവില്‍ ഫ്രീ കിക്ക് പരീക്ഷിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റ്. രണ്ട് കമുകുകള്‍ തമ്മില്‍ കയറു കൊണ്ട് കെട്ടിയാണ് കുട്ടിപ്പട്ടാളം പോസ്റ്റുണ്ടാക്കിയത്. ഒരാള്‍ ഗോള്‍കീപ്പറായപ്പോള്‍ രണ്ടു പേര്‍ ഫ്രീ കിക്ക് ബ്ലോക്ക് ചെയ്യാന്‍ നിന്നു, ഒരാള്‍ കിക്കെടുക്കാനും. 

ഗ്രൗണ്ടും പന്തും കളിയും നാടനാണെങ്കിലും മെസ്സിയുടെ ഫ്രീ കിക്കിനെ വെല്ലുന്നതാണ് വീഡിയോയില്‍ കാണുന്ന കുട്ടിപ്പട്ടാളത്തിന്റെ ഫ്രീ കിക്ക്. ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോക്ക് താഴെ കുട്ടികളെ അഭിനന്ദിച്ച് കുറേ കമന്റുകളും വന്നിട്ടുണ്ട്.

ഫ്രീ കിക്ക് 1

ഫ്രീ കിക്ക് 2

ഫ്രീ കിക്ക് 3