Photo: AP
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫുട്ബോള്‍ താരം ഫ്രാങ്ക് ലാംപാര്‍ഡ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടന്റെ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്.
ഗോള്‍ ഡോട്ട് കോം പുറത്തുവിട്ട വാര്‍ത്ത പ്രകാരം എവര്ട്ടണ് ലാംപാര്‍ഡുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡ്യുന്കാന് ഫെര്ഗൂസന്, വിറ്റര്‍ പെരേര എന്നിവരെ മറികടന്നാണ് എവര്ട്ടണ് ലാംപാര്‍ഡിനെ തിരഞ്ഞെടുത്തത്. ഉടന്‍ തന്നെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും.
റാഫേല്‍ ബെനിറ്റിസ് ക്ലബ്ബ് വിട്ട ശേഷം ഒരു വര്‍ഷത്തോളമായി മുഖ്യ പരിശീലകനില്ലാതെയാണ് എവര്ട്ടണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ സീസണില്‍ ടീമിന്റെ പ്രകടനം വളരെ മോശമാണ്. 43 കാരനായ ലാംപാര്‍ഡ് മുന്‍പ് ചെല്‍സിയുടെ പരിശീലകനായിരുന്നു.
ചെല്‍സിയുടെ എക്കാലത്തെയും മികച്ച താരമായ ലാംപാര്‍ഡ് പക്ഷേ പരിശീലകന്റെ റോളില്‍ നീലപ്പടയ്ക്ക് വേണ്ടി തിളങ്ങിയിരുന്നില്ല. ടീമിന്റെ പ്രകടനം മോശമായതിനേത്തുടര്‍ന്ന് ചെല്‍സി ലാംപാര്‍ഡിനെ പുറത്താക്കി പകരം തോമസ് ടുച്ചലിനെ പരിശീലകനായി നിയമിച്ചു.
Content Highlights: Frank Lampard set to be named Everton manager Report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..