സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് നേട്ടം. ഒരു സ്ഥാനം മെച്ചപ്പെടുത്തി 96-ാം സ്ഥാനത്തെത്തി. ഇലോ റാങ്കിങ് നടപ്പാക്കിയ ശേഷം ഫിഫ പ്രസിദ്ധീകരിക്കുന്ന ആദ്യ പട്ടികയാണിത്.

നിലവിലെ പോയന്റിനൊപ്പം മത്സരത്തില്‍ ലഭിക്കുന്ന പോയന്റും പരിഗണിച്ചാണ് ഇലോ രീതിയില്‍ റാങ്കിങ് തീരുമാനിക്കുന്നത്. ലോക റാങ്കിങ്ങില്‍ ഇത്തവണ വലിയ മാറ്റങ്ങളുണ്ട്. മുന്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന 11-ാം സ്ഥാനത്തേക്കും ജര്‍മനി 15-ാം സ്ഥാനത്തേക്കും വീണു. 

ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ബ്രസീല്‍ മൂന്നാം റാങ്കിലാണ്. ബെല്‍ജിയമാണ് രണ്ടാം സ്ഥാനത്ത്. ക്രൊയേഷ്യ നാലാം സ്ഥാനത്തും യുറഗ്വായ് അഞ്ചാമതുമാണ്. ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്‍, ഡെന്‍മാര്‍ക്ക് ടീമുകളാണ് ആറ്് മുതല്‍ പത്ത് വരെ റാങ്കുകളില്‍. ലോകകപ്പിലെ മോശം പ്രകടനമാണ് ജര്‍മനിക്കും അര്‍ജന്റീനയ്ക്കും തിരിച്ചടിയായത്.

Content Highlights: France top new style FIFA rankings