photo: Raphael Varane/ AFP
പാരീസ്: ഫ്രാന്‍സ് പ്രതിരോധതാരം റാഫേല്‍ വരാനെ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. ലോകകപ്പിലെ നിലവിലെ റണ്ണറപ്പുകളായ ഫ്രാന്‍സ് ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന വരാനെ അപ്രതീക്ഷിതമായാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
2018-ല്‍ ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായ ഫ്രാന്‍സ് ടീമിലെ അംഗമായിരുന്നു വരാനെ. ലോകകപ്പില്‍ ഫ്രാന്‍സിനായി എല്ലാ മത്സരങ്ങളിലും വരാനെ കളിച്ചു. 2022-ഖത്തര്‍ ലോകകപ്പിലും താരം ബൂട്ടുകെട്ടി. ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയെങ്കിലും കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സിനായില്ല. ക്ലബ്ല് ഫുട്‌ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധത്തിലെ നിര്‍ണായക സാന്നിധ്യമാണ് ഈ 29-കാരന്‍.
ഫ്രാന്‍സിനായി അണ്ടര്‍ 18, അണ്ടര്‍ 20, അണ്ടര്‍ 21 തലത്തില്‍ കളിച്ചാണ് വരാനെ ഫ്രാന്‍സ് സീനിയര്‍ ടീമിലേക്ക് കടന്നുവരുന്നത്. 2013-ല്‍ ജോര്‍ജിയക്കെതിരേ ലോകകപ്പ് യോഗ്യതമത്സരത്തിലാണ് രാജ്യത്തിനായുള്ള അരങ്ങേറ്റം. പിന്നീടങ്ങോട്ട് ഫ്രഞ്ച് പടയുടെ പ്രതിരോധക്കോട്ടയില്‍ വരാനെ ഉറച്ചുനിന്നു. 2016-ലെ യൂറോ കപ്പില്‍ പരിക്ക് മൂലം താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2018-ലെ ലോകകപ്പ് ടീമില്‍ താരം ഇടംപിടിച്ചു. ആ വര്‍ഷം ലോകകപ്പിനുപുറമേ ചാമ്പ്യന്‍സ് ലീഗ് നേടിയ റയല്‍ മഡ്രിഡ് ടീമിലും വരാനെ അംഗമായിരുന്നു. ഒരേ വര്‍ഷം തന്നെ ലോകകപ്പ് ജേതാവും ചാമ്പ്യന്‍സ് ലീഗ് ജേതാവുമാകുന്ന നാലാമത്തെ മാത്രം താരമായിരുന്നു വരാനെ. 2020-21 യുവേഫ നാഷന്‍സ് ലീഗും നേടിയിട്ടുണ്ട്.
രാജ്യത്തിനായി 93-മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം അഞ്ച് ഗോളുകളും നേടി.
Content Highlights: France's Raphael Varane retires from international football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..