Photo: Getty Images
പാരീസ്: ഫ്രാന്‍സിന് 2018 ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 36 കാരനായ ലോറിസ് 2022 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ എത്തിച്ചാണ് അന്താരാഷ്ട്ര കരിയര്‍ മതിയാക്കുന്നത്.
ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ താരം ക്ലബ്ബ് ഫുട്ബോളില്‍ തുടരും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടനത്തിന്റെ നായകനാണ് ലോറിസ്. ' ഫ്രാന്‍സ് ഫുട്ബോളിന് ഞാന്‍ എല്ലാ നല്കി. ഞാന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ അവസാനിപ്പിക്കുകയാണ്'- ലോറിസ് പറഞ്ഞു.
21 വയസ്സിലാണ് താരം ഫ്രാന്‍സ് സീനിയര്‍ ഫുട്ബോള്‍ ടീമില്‍ അരങ്ങേറ്റം നടത്തുന്നത്. 2008-ല്‍ യുറുഗ്വായ്ക്കെതിരായ മത്സരത്തിലൂടെ താരം ഫ്രാന്‍സ് ടീമിന്റെ കുപ്പായം ആദ്യമായി അണിഞ്ഞു. ഫ്രാന്‍സിനായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡ് ഇപ്പോഴും ലോറിസിന്റെ കൈയ്യില്‍ ഭദ്രമാണ്. 145 തവണയാണ് താരം ടീമിനായി കളിച്ചത്. ലിലിയന് തുറാമിന്റെ റെക്കോഡ് 2022 ലോകകപ്പിലൂടെയാണ് താരം മറികടന്നത്.
ലോകകപ്പില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച ഗോള്‍കീപ്പര്‍ എന്ന റെക്കോഡും ലോറിസിന്റെ പേരിലാണ്. 2016 യൂറോ കപ്പ് ഫൈനലിലും ലോറിസ് ഫ്രാന്‍സിനെ നയിച്ചു. എന്നാല്‍ ഫ്രാന്‍സ് ഫൈനലില്‍ പോര്‍ച്ചുഗലിനോട് തോറ്റു. 2022 ലോകകപ്പില്‍ ലോറിസിന്റെ സേവുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
Content Highlights: hugo lloris, lloris retirement, hugo lloris goal keeper, france football team, sports news, football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..