Photo: twitter.com/realmadriden
മാഡ്രിഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ അടങ്ങിയ വീഡിയോ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതിന് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ റിസര്‍വ് ടീമിലെ നാല് യുവതാരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കാനറി ദ്വീപില്‍ നിന്നുള്ള 16-കാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് ഇവര്‍ ചെയ്ത കുറ്റം. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് വീഡിയോ പകര്‍ത്തിയതെന്നും പ്രചരിപ്പിച്ചതെന്നുമാണ് പരാതി.
വ്യാഴാഴ്ച ക്ലബ്ബിന്റെ പരിശീലന സ്ഥലത്തുവെച്ചാണ് താരങ്ങളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മൂന്ന് പേര്‍ റയലിന്റെ സി ടീം അംഗങ്ങളും ഒരാള്‍ ബി ടീം അംഗവുമാണ്. നാല് പേരെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ക്ക് പെണ്‍കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉഭയസമ്മതപ്രകാരമാണ് ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടിയറിയാതെ ഈ താരം ദൃശ്യങ്ങള്‍ പകര്‍ത്തുകയും സഹതാരങ്ങള്‍ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.
സംഭവത്തില്‍ ക്ലബ്ബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ താരങ്ങള്‍ക്ക് രണ്ട് മുതല്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ് ലഭിക്കാന്‍ സാധ്യതയുണ്ട്.
Content Highlights: Four Real Madrid reserve team players investigated for allegedly sharing sexual video
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..