ബ്രസീലിലെ മിനാസ് ഗെറൈസിൽ ഫുട്ബോൾ ടീം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെടുന്നതിന് മുമ്പ് താരങ്ങളെടുത്ത സെൽഫി
ബ്രസീലിയ: യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി മടങ്ങുന്നതിനിടെ താരങ്ങള്‍ സഞ്ചരിച്ച ബസ് പാലത്തില്‍നിന്ന് മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം. ബ്രസീലിലെ തെക്കുകിഴക്കന്‍ സംസ്ഥാനമായ മിനാസ് ഗെറൈസിലാണ് അപകടമുണ്ടായത്. 29 പേര്‍ക്ക് പരിക്കേറ്റു.
ഡ്യൂക്ക് ഡി കാക്സിയാസ് നഗരത്തിലെ വില മരിയ ഹെലേന ഫുട്ബോള്‍ ക്ലബ്ബ് ടീം സഞ്ചരിച്ച ബസാണ് നിയന്ത്രണംവിട്ട് 32 അടി താഴ്ചയിലേക്ക് മറിഞ്ഞത്. മത്സരംനടന്ന ഉപപൊറംഗയില്‍നിന്ന് ക്ലബ്ബിന്റെ ആസ്ഥാനമായ ഡ്യൂക്ക് ഡി കാക്സിയാസിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ അണ്ടര്‍ 18 വിഭാഗം ജേതാക്കളും അണ്ടര്‍ 16 ടീം റണ്ണറപ്പുകളുമായിരുന്നു വില മരിയ ഹെലേന ക്ലബ്ബ്.
മരിച്ചവരില്‍ മൂന്നുപേര്‍ 14-നും 17-നും ഇടയിലുള്ളവരും ഒരാള്‍ മുതിര്‍ന്നയാളുമാണ്. പരിക്കേറ്റ താരങ്ങളെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: four footballers died due to bus accident in brazil
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..