
Photo: AP
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് ഭീഷണിയായി കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. ഏറ്റവുമൊടുവില്‍ ചെല്‍സിയിലാണ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ചെല്‍സിയുടെ സൂപ്പര്‍ താരം റൊമേലു ലുക്കാക്കു, തിമോ വെര്‍ണര്‍, ക്യാലം ഹഡ്‌സണ്‍ ഒഡോയ്, ബെന്‍ ചില്‍വെല്‍ എന്നീ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
നാലുപേരും ഐസൊലേഷനിലാണെന്നും ഭയപ്പെടേണ്ട സാഹര്യമില്ലെന്നും ചെല്‍സി മാനേജര്‍ തോമസ് തുച്ചല്‍ അറിയിച്ചു. പ്രീമിയര്‍ ലീഗില്‍ ചെല്‍സി എവര്‍ടണിനെതിരേ മത്സരിച്ചിരുന്നു.
പ്രീമിയര്‍ ലീഗില്‍ കോവിഡ് കേസുകള്‍ പെരുകുന്നതിന്റെ സാഹചര്യം കണക്കിലെടുത്ത് അഞ്ചോളം മത്സരങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ടീമില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ബ്രൈട്ടണുമായുള്ള മത്സരം നീട്ടിവെച്ചു. ബ്രൈട്ടണ്‍-വോള്‍വ്‌സ് മത്സരവും ടോട്ടനം-ലെസ്റ്റര്‍ മത്സരവും നീട്ടിവെച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച മാത്രം 42 കോവിഡ് കേസുകളാണ് പ്രീമിയര്‍ ലീഗില്‍ റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Four Chelsea players including Romelu Lukaku, Timo Werner test positive for Covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..