സാല്‍ഗോക്കറിന്റെ മുന്‍ ഇതിഹാസ സ്‌ട്രൈക്കര്‍ സക്കറിയാസ് ഫെര്‍ണാണ്ടസ് അന്തരിച്ചു


സക്കറിയാസ് ഫെർണാണ്ടസ് | Photo: special arrangement

പനാജി: സാല്‍ഗോക്കര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുന്‍ സ്‌ട്രൈക്കറും സന്തോഷ് ട്രോഫി താരവുമായിരുന്ന സക്കറിയാസ് ഫെര്‍ണാണ്ടസ് (78) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

1970-ല്‍ ആദ്യമായി ഗോവ ആതിഥേയത്വം വഹിച്ച ബന്ധോഡ്കര്‍ ഗോള്‍ഡ് ട്രോഫി ടൂര്‍ണമെന്റില്‍ ബോംബെ ഗോവന്‍സിനെതിരേ സാല്‍ഗോക്കറിനായി വെറും ആറു മിനിറ്റുകള്‍ക്കിടെ ഹാട്രിക്ക് നേടി റെക്കോഡിട്ട താരമാണ്. സക്കറിയയുടെ മികവില്‍ അന്ന് 6-0നാണ് സാല്‍ഗോക്കര്‍ ജയിച്ചുകയറിയത്. ഫൈനലില്‍ ജലന്ധര്‍ ആസ്ഥാനമായ ലീഡേഴ്‌സ് ക്ലബ്ബാണ് വിജയിച്ചതെങ്കിലും ടൂര്‍ണമെന്റിലുടനീളം സാല്‍ഗോക്കറിനെ മുന്നോട്ടുനയിച്ച സക്കറിയയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. പഞ്ചാബ് പോലീസിനെതിരേ ക്വാര്‍ട്ടറിലും സെമിയില്‍ ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ്ബിനെതിരേയും സക്കറിയയുടെ ഗോളുകളിലാണ് സാല്‍ഗോക്കര്‍ ജയിച്ചുകയറിയത്. ഗോവന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

ബിസിനസ് ആവശ്യത്തിനായി കുടുംബം കേരളത്തിലെത്തിയതോടെ സക്കറിയാസ് ഫെര്‍ണാണ്ടസ് കരിയറിലെ ആദ്യ നാളുകള്‍ ചെലവഴിച്ചത് കേരളത്തിലായിരുന്നു. കണ്ണൂര്‍ ലക്കി സ്റ്റാറിലൂടെയായിരുന്നു തുടക്കം. പിന്നീട് 1965-ല്‍ സാല്‍ഗോക്കറിന്റെ ഓഫര്‍ സ്വീകരിച്ച് ക്ലബ്ബില്‍ ചേരുകയായിരുന്നു. ഐന്‍സാവോ കുട്ടീഞ്ഞ്യോ, വാസു റായ്തുര്‍കര്‍, അലിസാബ് സദേക്കര്‍, മാനുവല്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ നിറഞ്ഞ അന്നത്തെ ടീമില്‍ തനിക്കായി ഒരു ഇടം കണ്ടെത്തുക മാത്രമല്ല പരിചയസമ്പന്നരായ തന്റെ സഹതാരങ്ങളില്‍ നിന്ന് ആദരവ് പിടിച്ചുപറ്റാനും അദ്ദേഹത്തിനായിരുന്നു.

1969-ലെ റോവേഴ്‌സ് കപ്പില്‍ സാല്‍ഗോക്കറിനെ വിജയത്തിലെത്തിച്ചത് സക്കറിയയുടെ ഗോളായിരുന്നു. 1965-66 സീസണില്‍ ഗോവ സീനിയര്‍ ഡിവിഷന്‍ ലീഗില്‍ 18 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകളുമായി ടോപ് സ്‌കോററായതും സക്കറിയായായിരുന്നു. 1967 മുതല്‍ 1969 വരെ ഗോവന്‍ സന്തോഷ് ട്രോഫി ടീമിലും അംഗമായിരുന്നു.

Content Highlights: former Salgaocar Sports Club striker Zacharias Fernandes no more


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented