Photo: twitter.com|sc_eastbengal
കൊല്‍ക്കത്ത: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ റിസര്‍വ് ടീമുകളെ പരിശീലിപ്പിച്ച മാനുവല്‍ മനോളോ ഡയസിനെ മുഖ്യ പരിശീലകനായി നിയമിച്ച് കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാള്‍.
കഴിഞ്ഞ സീസണില്‍ ടീമിന്റെ ചുമതലയുണ്ടായിരുന്ന ഇംഗ്ലീഷ് താരവും ലിവര്‍പൂള്‍ ഇതിഹാസവുമായ റോബി ഫൗളര്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് ഡയസിന്റെ നിയമനം ക്ലബ്ബ് അറിയിച്ചത്.
കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ടീമിന് ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. തുടര്‍ന്ന് പരസ്പര ധാരണയോടെയാണ് ക്ലബ്ബും ഫൗളറും വേര്‍പിരിഞ്ഞത്.
20 വര്‍ഷത്തോളമായി പരിശീലന രംഗത്തുള്ളയാളാണ് മാനുവല്‍ മനോളോ ഡയസ്. 53-കാരനായ അദ്ദേഹം പരിശീലിപ്പിച്ച 328 മത്സരങ്ങളില്‍ ടീമുകളുടെ വിജയ ശരാശരി 41.77 ആണ്.
റയലിന്റെ യൂത്ത് ടീമിനെ പരിശീലിപ്പിച്ചാണ് അദ്ദേഹം പരിശീലന കരിയര്‍ ആരംഭിച്ചത്.
Content Highlights: Former Real Madrid Reserve Team Manager Manuel Diaz East Bengal Head Coach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..