സഹ ഫുട്ബോളറെ ആക്രമിച്ച കേസ്; ഫ്രഞ്ച് വനിതാതാരം വീണ്ടും അറസ്റ്റില്‍


അമിനാത്ത ഡിയാലയും ഖെയ്‌ര ഹാാമറൂയിയും | Photo: twitter.com

പാരീസ്: സഹതാരത്തെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിന്റെ ദേശീയ ഫുട്ബോള്‍ താരം അമിനാത്ത ഡിയാലോയെ പോലീസ് വീണ്ടും അറസ്റ്റുചെയ്തു. ആക്രമണം നടന്നതിനുപിന്നാലെ ഡിയോലോ അറസ്റ്റിലായിരുന്നു. എന്നാല്‍, കുറ്റംചുമത്തിയിരുന്നില്ല. കേസില്‍ നാലുപേരെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. അവരില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും അറസ്റ്റുചെയ്തത്.

കഴിഞ്ഞവര്‍ഷം നവംബര്‍ നാലിനാണ് ഖെയ്ര ഹാമറൂയി ആക്രമിക്കപ്പെട്ടത്. പാരീസിലെ ഒരു ക്ലബ്ബിലെ അത്താഴവിരുന്ന് കഴിഞ്ഞ് മടങ്ങുമ്പോള്‍ അക്രമികള്‍ കാര്‍തടഞ്ഞ് ഹാമറൂയിയെ വലിച്ചിറക്കി. ഇരുകാലുകളിലും ഇരുമ്പുവടികൊണ്ട് അടിച്ചു. കാര്‍ ഓടിച്ചിരുന്നത് ഡിയാലോയായിരുന്നു.

പ്രൊഫഷണല്‍ വൈരമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ഫ്രഞ്ച് ടീമിലും പി.എസ്.ജി. ടീമിലും ഒരുമിച്ച് കളിക്കുന്നവരാണ് ഡിയാലോയും ഹാമറൂയിയും. രണ്ടുംപേരും മിഡ്ഫീല്‍ഡര്‍മാരാണ്. ദേശീയടീമിലും ക്ലബ്ബിലും ഈ സ്ഥാനത്തിനുവേണ്ടി ഇരുവരും തമ്മില്‍ മത്സരമുണ്ടായിരുന്നു.

Content Highlights: Former PSG player Aminata Diallo re-arrested over attack on fellow player


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented