മുന്‍ പോര്‍ച്ചുഗീസ് ഫുട്‌ബോളര്‍  ഫെര്‍ണാണ്ടോ ചലാന അന്തരിച്ചു


രാജ്യത്തിന് വേണ്ടി 27 മത്സരങ്ങളില്‍ കളിച്ച ചലാന രണ്ട് ഗോളുകളും നേടി

Photo: AFP

ലിസ്ബണ്‍: പോര്‍ച്ചുഗലിന്റെ മുന്‍ ഫുട്‌ബോള്‍ താരം ഫെര്‍ണാണ്ടോ ചലാന അന്തരിച്ചു. 63 വയസ്സായിരുന്നു. മിഡ്ഫീല്‍ഡറായ ചലാനയുടെ വിയോഗം അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബ് കൂടിയായ ബെന്‍ഫിക്കയാണ് അറിയിച്ചത്.

രാജ്യത്തിന് വേണ്ടി 27 മത്സരങ്ങളില്‍ കളിച്ച ചലാന രണ്ട് ഗോളുകളും നേടി. 1984-ല്‍ യൂറോ കപ്പ് സെമി ഫൈനല്‍ കളിച്ച പോര്‍ച്ചുഗല്‍ ടീമിലംഗമാണ്. അന്ന് ഫ്രാന്‍സിനോട് തോറ്റ് ടീം പുറത്തായി. 1976 മുതല്‍ 1988 വരെ പോര്‍ച്ചുഗീസ് ദേശീയ ടീമിലെ സജീവ സാന്നിധ്യമായിരുന്നു ചലാന.

ബെന്‍ഫിക്കയുടെ യൂത്ത് അക്കാദമിയിലൂടെ ഫുട്‌ബോള്‍ രംഗത്തെത്തിയ ചലാന ടീമിനായി 193 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 33 ഗോളുകളും നേടി. ബെന്‍ഫിക്കയ്‌ക്കൊപ്പം ആറ് ലീഗ് കിരീടങ്ങളില്‍ പങ്കാളിയായ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് ചലാനയുടെ പേരിലാണ്. പിന്നീട് ബോര്‍ഡിയക്‌സ്, ബെലെനെന്‍സെസ്, എസ്‌ട്രെല്ല അമഡോറ എന്നീ ക്ലബ്ബുകള്‍ക്ക്് വേണ്ടിയും കളിച്ചു. 33-ാം വയസ്സില്‍ താരം പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.

വിരമിച്ച ശേഷം ചലാന പരിശീലകനായി സ്ഥാനമേറ്റു. ബെന്‍ഫിക്ക, ഓറിയെന്റല്‍, പാക്കോസ് ഫെറെയ്‌റ തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചു. കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു.

Content Highlights: former footballer chalana, portuguese footballer chalana, footballer death, sports news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented