Photo: AP
ലണ്ടന്‍: മുന്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ താരം ജിയാന്‍ലൂക്ക വിയാല്ലി (58) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി എഎന്‍എസ്എ ആണ് താരത്തിന്റെ മരണ വാര്‍ത്ത പുറത്തുവിട്ടത്.
2017-ല്‍ പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച ജിയാന്‍ലൂക്ക 2020-ല്‍ രോഗത്തില്‍ നിന്ന് മുക്തി നേടിയിരുന്നു. പക്ഷേ 2021-ല്‍ വീണ്ടും അര്‍ബുദം അദ്ദേഹത്തെ കീഴടക്കി.
ഇറ്റാലിയന്‍ ക്ലബ്ബ് സാംപ്ഡോറിയയിലൂടെ കരിയര്‍ തുടങ്ങിയ ജിയാന്‍ലൂക്ക എട്ട് സീസണുകള്‍ക്ക് ശേഷം പിന്നീട് 1992-ല്‍ യുവന്റസിനായും ബൂട്ടണിഞ്ഞു. ക്ലബ്ബിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലും പങ്കാളിയായി. 1996-ല്‍ ചെല്‍സിയില്‍ ചേര്‍ന്ന് അദ്ദേഹം 1998-ല്‍ ക്ലബ്ബിന്റെ താരവും മാനേജറുമായി പ്രവര്‍ത്തിച്ചു. ചെല്‍സിയെ ലീഗ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ കപ്പ് വിന്നേഴ്സ് കപ്പ് വിജയങ്ങളിലേക്ക് നയിച്ചു. 2000-ല്‍ ചെല്‍സിക്ക് എഫ് എ കപ്പും നേടിക്കൊടുത്തു.
ഇറ്റലിക്കായി 59 മത്സരങ്ങള്‍ കളിച്ച താരം 16 ഗോളുകളും നേടിയിട്ടുണ്ട്. ഇറ്റാലിയന്‍ ടീമിലെ സഹതാരമായിരുന്ന റോബര്‍ട്ടോ മാന്‍ചീനി ഇറ്റാലിയന്‍ ടീമിന്റെ പരിശീലകനായപ്പോള്‍ ജിയാന്‍ലൂക്ക സപ്പോര്‍ട്ട് സ്റ്റാഫിലുണ്ടായിരുന്നു. 2020-ല്‍ ഇറ്റലി യൂറോ കപ്പ് നേടിയപ്പോള്‍ സപ്പോര്‍ട്ട് സ്റ്റാഫിലുണ്ടായിരുന്നു.
Content Highlights: Former Italy striker Gianluca Vialli dies aged 58
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..