മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സമര്‍ ബാനര്‍ജി അന്തരിച്ചു


1956-ല്‍ മെല്‍ബണ്‍ ആതിഥേയത്വം വഹിച്ച ഒളിമ്പിക്‌സില്‍ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നാലാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചിരുന്നു

Photo: twitter.com/Mohun_Bagan

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സമര്‍ ബാനര്‍ജി അന്തരിച്ചു. 92 വയസ്സായിരുന്നു. 1956 ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ നയിച്ച് പ്രശസ്തനായ ബാനര്‍ജിയെ 'ബദ്രു ദാ' എന്നാണ് ഏവരും വിളിച്ചിരുന്നത്.

1956-ല്‍ മെല്‍ബണ്‍ ആതിഥേയത്വം വഹിച്ച ഒളിമ്പിക്‌സില്‍ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നാലാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചിരുന്നു. കുറച്ചുകാലമായി അവശനായിരുന്ന ബാനനര്‍ജി 2022 ജൂലായ് 27 ന് കോവിഡ് ബാധിതനായി. അതിനുശേഷം മരണത്തോട് മല്ലിടുകയായിരുന്നു.



ഇതുവരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മൂന്ന് തവണയാണ് ഒളിമ്പിക്‌സില്‍ പങ്കെടുത്തത്. അതില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ബാനര്‍ജിയുടെ ടീമാണ്. വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ അന്ന് 3-0 ന് തോല്‍വി വഴങ്ങി. ഇതോടെ ടീം നാലാം സ്ഥാനത്തായി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു അത്.

ക്ലബ്ബ് തലത്തിലും ഏറെ ശ്രദ്ധ നേടിയ താരമാണ് ബാനര്‍ജി. മോഹന്‍ ബഗാന് വേണ്ടി പന്തുതട്ടിയ ബാനര്‍ജി ടീമിനൊപ്പം പ്രഥമ ഡ്യൂറന്റ് കപ്പ് (1953) കിരീടത്തില്‍ പങ്കാളിയായി. 1955-ല്‍ ടീമിനൊപ്പം റോവേഴ്‌സ് കപ്പും സ്വന്തമാക്കി. രണ്ട് തവണ സന്തോഷ് ട്രോഫി കിരീടം ബംഗാള്‍ ടീമിനൊപ്പം സ്വന്തമാക്കാനും ബാനര്‍ജിയ്ക്ക് സാധിച്ചു.

ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷം പരിശീലകനായും ബാനര്‍ജി പ്രവര്‍ത്തിച്ചു. ബംഗാള്‍ ടീമിന്റെ പരിശീലകനായി സേവനമനുഷ്ഠിച്ച ബാനര്‍ജി 1962-ല്‍ ടീമിന് സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സെലക്ടറായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.

Content Highlights: samar banerjee, amar banerjee passed away, former indian football team captain, football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented