
മപുസ (ഗോവ): മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഗോള്‍കീപ്പറും മലയാളിയുമായ ഇ.എന്‍ സുധീര്‍ അന്തരിച്ചു. 1970-കളില്‍ ഇന്ത്യയിലെ മികച്ച ഗോള്‍കീപ്പറെന്ന് പേരെടുത്ത അദ്ദേഹം രാജ്യത്തിനായി ഒമ്പത് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.
1972-ലെ ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ ഇന്ഡൊനീഷ്യയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം. 1973-ല്‍ മെര്‍ദേക്ക കപ്പിലും 1974-ല്‍ ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്ത ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.
സന്തോഷ് ട്രോഫിയില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്കായി കളിച്ചിട്ടുണ്ട്. 1969-ലും 1970-ലും കേരളത്തിനായി ബൂട്ടണിഞ്ഞ അദ്ദേഹം 1971, 1972 വര്‍ഷങ്ങളില്‍ ഗോവയ്ക്കായും 1975-ല്‍ മഹാരാഷ്ട്രയ്ക്കായും കളിച്ചു.
കേരളത്തിലെ യങ് ചലഞ്ചേഴ്സ്, ഗോവന്‍ ക്ലബ്ബ് വാസ്കോ സ്പോര്‍ട് ക്ലബ്ബ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവര്‍ക്കായും കളിച്ചു.
ഇ.എന്‍ സുധീറിന്റെ നിര്യാണത്തില്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സെക്രട്ടറി സുനന്ദോ ദര് അനുശോചനം അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..