Photo: AFP
സാവോ പൗലോ: മുന്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡോയ്ക്ക് കോവിഡ്. താരത്തിന്റെ ആദ്യകാല ക്ലബ്ബായ ക്രുസെയ്‌റോയാണ് ഇക്കാര്യം അറിയിച്ചത്.
തന്റെ മുന്‍കാല ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികളും അടുത്തിടെ താരം വാങ്ങിയിരുന്നു. ക്ലബ്ബിന്റെ 101-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാനിരിക്കെയാണ് റൊണാള്‍ഡോ രോഗബാധിതനാകുന്നത്. ഇതോടെ താരം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് ക്ലബ്ബ് താരത്തിന്റെ രോഗവിവരത്തെ കുറിച്ച് വ്യക്തമാക്കിയത്.
45-കാരനായ താരത്തിന് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം ഐസൊലേഷനിലാണെന്നും ക്ലബ്ബ് ട്വിറ്ററില്‍ കുറിച്ചു.
2002 ഫിഫ ലോകകപ്പിന്റെ താരമായിരുന്ന റൊണാള്‍ഡോ മൂന്ന് തവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 19993-ല്‍ 16-ാം വയസിലായിരുന്നു ക്രുസെയ്‌റോയ്ക്കായുള്ള റൊണാള്‍ഡോയുടെ അരങ്ങേറ്റം. 1997-ലും 2002-ലും ബാലണ്‍ദ്യോര്‍ പുരസ്‌കാരവും നേടി.
Content Highlights: former Brazil star Ronaldo tests positive for Covid-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..