-
ലണ്ടൻ: കോവിഡ് വ്യാപനത്തെ തുടർന്ന് കളിക്കളങ്ങളിലെ നിയമങ്ങളിൽ പല മാറ്റങ്ങളും വന്നിട്ടുണ്ട്. പന്തിൽ തുപ്പൽ തേക്കുന്നതിന് ക്രിക്കറ്റിൽ വിലക്ക് വന്നതുപോലെ ഫുട്ബോളിലും തുപ്പൽ ഗ്രൗണ്ടിന് പുറത്തായി.
ഗ്രൗണ്ടിൽ ഒരു താരം എതിർതാരത്തിന് സമീപത്തു നിന്നോ അല്ലെങ്കിൽ ഒഫീഷ്യൽസിന് സമീപത്തുവെച്ചോ ചുമയ്ക്കുകയോ തുപ്പുകയോ ചെയ്താൽ റഫറിക്ക് ഇനി മുതൽ മഞ്ഞക്കാർഡോ ചുവപ്പ് കാർഡോ കാണിക്കാം. അനാവശ്യമായ വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഗ്രൗണ്ടിലെ ചുമയും തുപ്പലും. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനാണ് ശ്രദ്ധേയമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ദൂരെനിന്ന് സ്വാഭാവികമായി ചുമയ്ക്കുന്നത് ഈ നിയമത്തിന്റെ പരിധിയിൽ വരില്ല. കളിക്കിടെ ഗ്രൗണ്ടിൽ താരങ്ങൾ തുപ്പുന്നത് തടയാൻ റഫറി ശ്രദ്ധിക്കേണ്ടതുണ്ടെന്നും അസോസിയേഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Content Highlights: Footballers will be shown a red card, if they cough deliberately at an opponent
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..