ഇന്ത്യൻ താരമാണ്; പക്ഷേ, വിശപ്പകറ്റാൻ ഇപ്പോൾ ഇഷ്ടികക്കളത്തിൽ കൂലിവേലയിലാണ്


ധന്‍ബാദിലെ ബസമുദി ഗ്രാമത്തിലാണ് സംഗീതയുടെ വീട്. പട്ടിണിക്കിടയിലും പന്ത് നെഞ്ചോട് ചേര്‍ത്തുപിടിച്ചുറങ്ങിയ അവള്‍ തന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കാനായി കഠിനധ്വാനം ചെയ്തു.

ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്ന സംഗീത സോറൻ

കാലിൽ പന്ത് കോർത്തുകുതിച്ച സംഗീത സോറന്റെ ചുമലിലിപ്പോൾ ഇഷ്ടികയുടെ ഭാരമാണ്. ആരവം മുഴക്കുന്ന കാണികൾക്ക് ഇടയിലൂടെ പന്തുമായി ഓടിയ അവളിപ്പോൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഇഷ്ടികക്കളത്തിലെ പൊടിപടലങ്ങൾക്ക് നടുവിലാണ്. കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിൽ ഇടം ലഭിച്ച താരമാണ് ജാർഖണ്ഡിൽ നിന്നുള്ള ഈ ഇരുപതുകാരി. എന്നാൽ കോവിഡ് വ്യാപനവും ലോക്ഡൗണുമെല്ലാം അവളുടെ ജീവിതം മാറ്റിമറിച്ചു.

ധൻബാദിലെ ബസമുദി ഗ്രാമത്തിലാണ് സംഗീതയുടെ വീട്. പട്ടിണിക്കിടയിലും പന്ത് നെഞ്ചോട് ചേർത്തുപിടിച്ചുറങ്ങിയ അവൾ തന്റെ സ്വപ്നം സാക്ഷാത്‌കരിക്കാനായി കഠിനധ്വാനം ചെയ്തു. അതൊന്നും വെറുതെയായില്ല. 2018-19-ൽ ഭൂട്ടാനിലും തായ്ലന്റിലുമായി നടന്ന അണ്ടർ-17 ഫുട്ബോൾ ടൂർണമെന്റിൽ അവൾ ഇന്ത്യൻ ജഴ്സി അണിഞ്ഞു. പിന്നാലെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളിയും വന്നു.

എന്നാൽ സംഗീതയുടെ ജീവിതത്തിൽ കോവിഡ് വില്ലനായി. കുടുംബത്തിലെ ഏക വരുമാനമാർഗം സഹോദരനായിരുന്നു. എന്നാൽ കോവിഡ് ആയതോട ആ വരുമാനം നിലച്ചു. കാഴ്ച്ചശക്തി പകുതി മാത്രമുള്ള അച്ഛൻ ദുബ സോറനും ജോലിക്ക് പോകാൻ കഴിയാത്തതിനാൽ സംഗീതയും അമ്മയും ഇഷ്ടികക്കളത്തിലേക്ക് ഇറങ്ങുകയായിരുന്നു.

കഴിഞ്ഞ വർഷം തന്റെ ദുരവസ്ഥ വിവരിച്ച സംഗീത ഒരു വീഡിയോ ചെയ്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതു സോഷ്യൽ മീഡിയയിൽ നിരവധി പേർ പങ്കുവെച്ചു. പിന്നാലെ സഹായം വാഗ്ദ്ധാനം ചെയ്ത് മുഖ്യമന്ത്രി ഹേമന്ത് സോറനും രംഗത്തെത്തി. എന്നാൽ ആ വാഗ്ദ്ധാനം വെറുംവാക്ക് മാത്രമായി. സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന് മടുത്തെന്ന് സംഗീത പറയുന്നു.

ഇഷ്ടികക്കളത്തിലെ പണിക്കിടയിലും ഫുട്ബോൾ പരിശീലനത്തിന് ഇരുപതുകാരി സമയം കണ്ടെത്തുന്നുണ്ട്. ജോലി സ്ഥലത്തിന് അടുത്തുള്ള ഒരു ഗ്രൗണ്ടിൽ എല്ലാ ദിവസവും രാവിലെ സംഗീത പരിശീലനത്തിന് പോകും. അതിനുശേഷം ഇഷ്ടിക്കളത്തിലേക്കും. ഫുട്ബോൾ താരങ്ങളെ സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്നും നിരവധി പേർ മറ്റു സംസ്ഥാനങ്ങളിലെ ടീമുകളിലേക്ക് പോയെന്നും സംഗീത പറയുന്നു.

Content Highlights: Footballer Sangeeta Soren forced to work as daily wage labour

.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented