മുംബൈ: സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ ഫുട്ബോൾ ടീമിന്റെ പരിശീലകനായി 2019 വരെ തുടരും. കോണ്‍സ്റ്റന്റൈന്റെ കരാര്‍ പുതുക്കി നല്‍കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചതോടെയാണിത്. 

ബുധനാഴ്ച്ച മുംബൈയില്‍ നടന്ന എഐഎഫ്എഫ് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനമായത്. ഇതോടെ 2019ലെ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ പരിശീലകന്‍ കോണ്‍സ്റ്റന്റൈനായിരിക്കും.

ഇന്ത്യക്ക് ഏഷ്യാ കപ്പ് യോഗ്യത നേടിക്കൊടുക്കുകയും ഏഷ്യന്‍ രാജ്യങ്ങളുടെ ഫിറ റാങ്കിങ്ങില്‍ ആദ്യ പതിനഞ്ചിനുള്ളില്‍ നിലനിര്‍ത്തുകയും ചെയ്തതാണ് കോണ്‍സ്റ്റന്റൈന് തുണയായത്.

1996ന് ശേഷം ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ മികച്ച നേട്ടത്തിലെത്തിയതും കോണ്‍സ്റ്റന്റൈന്റെ പരിശീലനത്തിന് കീഴിലാണ്. 2017ലെ റാങ്കിങ്ങില്‍ 96-ാം സ്ഥാനത്താണ് ഇന്ത്യയെത്തിയത്. 

Content Highlights: Football head coach Constantines contract extended