ലോകകപ്പ് ഫുട്‌ബോളിന് റഷ്യയില്‍ പന്ത് ഉരുണ്ടുതുടങ്ങാന്‍ ഇനി വര്‍ഷം. 2018 ജൂണ്‍ പതിനാലിനാണ് ആദ്യം മത്സരം. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്കാണ് കിക്കോഫ്. ആതിഥേയരായ റഷ്യയുടേതാണ് ആദ്യം മത്സരം. എ ഗ്രൂപ്പിലാണ് റഷ്യ.

പ്രാഥമിക റൗണ്ടില്‍ നാല് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളാണുള്ളത്. ഈ സ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള യോഗ്യത മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലാറ്റിനമേരിക്കയില്‍ നിന്ന് അഞ്ചു വട്ടം ചാമ്പ്യന്മാരായ ബ്രസീലും ഏഷ്യയില്‍ നിന്ന് ഇറാനും ഇപ്പോള്‍ തന്നെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിക്കഴിഞ്ഞു.

വമ്പന്‍ ടീമുകളായ അര്‍ജന്റീന, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നിവരുടെ സ്ഥിതിയൊന്നും അത്ര സുരക്ഷിതമല്ല. നിലവിലെ റണ്ണറപ്പുകളായ അര്‍ജന്റീനയുടെ അവസ്ഥയാണ് ഏറ്റവും അപകടകരം. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ടീം നിലവില്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ്. റഷ്യയിലേയ്ക്ക് യാത്രയാവണമെങ്കില്‍ ഓഷ്യാന ഗ്രൂപ്പുമായി പ്ലേ ഓഫ് കളിക്കേണ്ട അവസ്ഥയിലാണ് രണ്ട് തവണ ചാമ്പ്യന്മാരായ നീലപ്പട.

യൂറോപ്പില്‍ പ്ലേ ഓഫ് കളിക്കേണ്ട അവസ്ഥയിലാണ് ഫ്രാന്‍സും പോര്‍ച്ചുഗലും. ഗ്രൂപ്പ് എയില്‍ ഫ്രാന്‍സ് രണ്ടാമതും ഹോളണ്ടിന്റെ മൂന്നാമതുമണ്. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലും രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ തവണ അത്ഭുതങ്ങള്‍ കാട്ടിയ വെയ്ല്‍സ് ഗ്രൂപ്പ് ഡിയില്‍ മൂന്നാമതാണ്. ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന ജര്‍മനിക്കും ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇംഗ്ലണ്ടിനും ഗ്രൂപ്പ് ജിയില്‍ ഒന്നാം സ്ഥാനത്തുള്ള മുന്‍ ചാമ്പ്യന്മാരയ സ്‌പെയിനിനും അത്ര വലിയ ഭീഷണിയില്ല.

ലാറ്റിനമേരിക്കയില്‍ ബ്രീലിന് പിറെ യോഗ്യത നേടാനുള്ള ഒരുക്കത്തിലാണ് രണ്ടാം സ്ഥാനക്കാരായ കൊളംബിയയും മൂന്നാം സ്ഥാനക്കാരായ ഉറുഗ്വായും നാലാം സഥാനക്കാരായ ചിലിയും. ഇവരെ മറികടന്ന് റഷ്യയിലെത്തണമെങ്കില്‍ വലിയ അധ്വാനം തന്നെ വേണ്ടിവരും അര്‍ജന്റീനയ്ക്ക്. പുതിയ പരിശീലകന്‍ സാംപോളിയുടെ നേതൃത്വത്തില്‍ അവര്‍ അത്ഭുതങ്ങള്‍ കാട്ടുമെന്ന പ്രതീക്ഷയിലാണ് അവര്‍.

കോണ്‍ക്കാകാഫില്‍ മെക്‌സിക്കോയും കോസ്റ്ററിക്കയുമാണ് ഇപ്പോള്‍ മുന്നില്‍. യു.എസ്.എ മൂന്നാം സ്ഥാനത്താണ്.

ആഫ്രിക്കയില്‍ നിന്ന് നൈജീരിയ യോഗ്യത നേടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കോംഗോ, ടുണീഷ്യ എന്നിവരും യോഗ്യത നേടി അത്ഭുതം കാട്ടിയേക്കുമെന്നാണ് കണക്കുട്ടപ്പെടുന്നത്.