ഡുയിസ്ബര്‍ഗ് (ജര്‍മനി): ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജര്‍മനിക്ക് ഞെട്ടിക്കുന്ന തോല്‍വി. വടക്കന്‍ മാസിഡോണിയയാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മുന്‍ ലോക ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ജര്‍മനി നേരിടുന്ന ആദ്യ പരാജയമാണിത്. 

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗോരന്‍ പാണ്‍ഡേവ് മാസിഡോണിയയെ മുന്നിലെത്തിച്ചു. 63-ാം മിനിറ്റില്‍ ഗുണ്ടോഗന്റെ പെനാല്‍റ്റി ഗോളില്‍ ജര്‍മനി ഒപ്പമെത്തി. എന്നാല്‍ 85-ാം മിനിറ്റില്‍ എല്‍ജിഫ് എല്‍മാസിന്റെ ഗോളിലൂടെ മാസിഡോണിയ വിജയം പിടിക്കുകയായിരുന്നു. 

മറ്റ് മത്സരങ്ങളില്‍ ഫ്രാന്‍സ് ബോസ്‌നിയയേയും (1-0), സ്‌പെയ്ന്‍ കൊസോവോയേയും (3-1), ഇംഗ്ലണ്ട് പോളണ്ടിനെയും (2-1), ഇറ്റലി ലിത്വാനിയയേയും (2-0) തോല്‍പ്പിച്ചു. 

Content Highlights: FIFA World Cup Qualifiers North Macedonia beat Germany