Photo: twitter.com|IndianFootball
ദോഹ: ഫിഫ ലോകകപ്പ് 2022, എ.എഫ്.സി ഏഷ്യന്‍ കപ്പ് 2023 ടൂര്‍ണമെന്റുകളുടെ യോഗ്യതാ മത്സരങ്ങള്‍ക്കായി ദോഹയിലെത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലനം ആരംഭിച്ചു.
മത്സരങ്ങള്‍ക്കായി ബുധനാഴ്ച ദോഹയിലെത്തിയ ഇന്ത്യന്‍ ടീം നിര്‍ബന്ധിത ക്വാറന്റീന്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി നടത്തിയ കോവിഡ് പരിശോധനയില്‍ എല്ലാവരുടെയും ഫലം നെഗറ്റീവായതോടെയാണ് ശനിയാഴ്ച ടീം പരിശീലനത്തിന് ഇറങ്ങിയത്.

മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം. ജൂണ്‍ മൂന്നിന് ഖത്തറിനെതിരെയാണ് ഇന്ത്യയുടെ മത്സരം. തുടര്‍ന്ന് ബംഗ്ലാദേശ് (ജൂണ്‍ 7), അഫ്ഗാനിസ്ഥാന്‍ (ജൂണ്‍ 15) എന്നിവര്‍ക്കെതിരെയും ഇന്ത്യയ്ക്ക് മത്സരങ്ങള്‍ക്കുണ്ട്.
Content Highlights: FIFA World Cup qualifiers Indian team begins training in Doha
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..