Photo: AP
ബാരാന്‍ക്വില്ല (കൊളംബിയ): ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് കൊളംബിയ. മത്സരത്തില്‍ ആദ്യ എട്ടു മിനിറ്റിനുള്ളില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് രണ്ടു ഗോളുകള്‍ വഴങ്ങി അര്‍ജന്റീന സമനിലയില്‍ കുരുങ്ങിയത്.
ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ മിഗ്വല്‍ ബോര്‍ഹയാണ് കൊളബിയയുടെ സമനില ഗോള്‍ കണ്ടെത്തിയത്.
ചിലിക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ സമനില വഴങ്ങിയ ടീമില്‍ നിന്ന് അഞ്ചു മാറ്റങ്ങളോടെയാണ് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി ടീമിനെ ഇറക്കിയത്.
മൂന്നാം മിനിറ്റില്‍ തന്നെ ക്രിസ്റ്റിയന്‍ റൊമേറോ ഹെഡറിലൂടെ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. താരത്തിന്റെ രണ്ടാമത്തെ മാത്രം രാജ്യാന്തര മത്സരമായിരുന്നു ഇത്.
അഞ്ചു മിനിറ്റിന് ശേഷം മികച്ച ഡ്രിബിളിങ് പുറത്തെടുത്ത ലിയാന്‍ഡ്രോ പരെഡെസ് അര്‍ജന്റീനയുടെ ലീഡുയര്‍ത്തി. ആദ്യ പകുതിയിലുടനീളം മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ അര്‍ജന്റീനയ്ക്ക് ആദ്യ പകുതിക്ക് തൊട്ടുമുമ്പ് തിരിച്ചടിയേറ്റു. ബോക്‌സില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ തലയ്ക്ക് പരിക്കേറ്റ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ അവര്‍ക്ക് നഷ്ടമായി. സ്‌ട്രെക്ചറിലാണ് താരത്തെ കളത്തിന് പുറത്തേക്ക് കൊണ്ടുപോയത്.
രണ്ടാം പകുതിയില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയുടെ ഫൗളിന് കൊളംബിയക്ക് അനുകൂലമായ പെനാല്‍റ്റി ലഭിച്ചു. 51-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ലീയിസ് മുറിയെല്‍ കൊളംബിയയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.
മത്സരം അര്‍ജന്റീന സ്വന്തമാക്കിയെന്ന ഘട്ടത്തില്‍ ഇന്‍ജുറി ടൈമില്‍ മിഗ്വല്‍ ബോര്‍ഹയുടെ ഹെഡര്‍ അവരുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി.
Content Highlights: FIFA World Cup qualifiers Colombia last-minute draw against Argentina
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..