ലിവന്‍ (ബെല്‍ജിയം): ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബെല്‍ജിയത്തിനും നെതര്‍ലന്‍ഡ്‌സിനും തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയും എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് ബെലാറസിനെ തകര്‍ത്തപ്പോള്‍ ഗ്രൂപ്പ് ജിയില്‍ നെതര്‍ലന്‍ഡ്‌സ് എതിരില്ലാത്ത ഏഴു ഗോളിന് ജിബ്രാള്‍ട്ടറിനെ തകര്‍ത്തു. 

മിക്കി ബാറ്റ്ഷുവായി 14', ഹാന്‍സ് വനാക്കെന്‍ 17', 89, ലിയാന്‍ഡ്രോ ട്രൊസ്സാര്‍ഡ് 38', 75', ജെറെമി ഡോക്കു 42', ഡെന്നീസ് പ്രാറ്റ് 49', ക്രിസ്റ്റ്യന്‍ ബെന്റ്റെക്കെ 70' എന്നിവരാണ് ബെല്‍ജിയത്തിനായി സ്‌കോര്‍ ചെയ്തത്. 

ജിബ്രാള്‍ട്ടറിനെതിരായ മത്സരത്തില്‍ സ്റ്റീവന്‍ ബെര്‍ഗുയിസ് 41', ലൂക്ക് ഡിയോങ് 55', മെംഫിസ് ഡീപേ 61', 88', ജോര്‍ജിനിയോ വിനാല്‍ഡും 62', ഡോണില്‍ മലെന്‍ 64', ഡോണി വാന്‍ഡെബീക്ക് 85' എന്നിവരാണ് നെതര്‍ലന്‍ഡ്‌സിനായി സ്‌കോര്‍ ചെയ്തത്. 

മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗര്‍, ലക്‌സെംബര്‍ഗിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ജെര്‍സണ്‍ റോഡ്രിഗസ് 30' ലക്‌സംബര്‍ഗിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ഡിയോഗോ ജോട്ട 45+2', ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 50', ജാവോ പാല്‍ഹിന്‍ഹ 80' എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്. 

മറ്റു മത്സരങ്ങളില്‍ സെര്‍ബിയ അസര്‍ബൈജാനിനെയും (2-1) ക്രൊയേഷ്യ മാള്‍ട്ടയേയും (3-0) നോര്‍വെ മോണ്ടിനെഗ്രോയേയും (1-0) സൈപ്രസ് സ്ലൊവേനിയയേയും (1-0) തോല്‍പ്പിച്ചു. തുര്‍ക്കി ലാത്വിയ മത്സരം സമനിലയിലായി (3-3).

Content Highlights: FIFA World Cup qualifers Big wins for Netherlands and Belgium