'മഞ്ഞ' അല്ലാതാര്? ഖത്തറില്‍ ബ്രസീല്‍ കപ്പുയര്‍ത്തുമെന്ന പ്രതീക്ഷയില്‍ 'കട്ടഫാന്‍'


അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങിയ കാലംമുതല്‍. തുവ്വൂരിലെ ജെ.എസ്.സി. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റില്‍ അന്നത്തെ മലബാറിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും വാശിയോടെ കളിച്ചു. മലപ്പുറം അസിയും മഫ്ത്ലാല്‍ മമ്പാട് റഹ്‌മാനും കൊറ്റനും പ്രേംനാഥ് ഫിലിപ്പും യു. മുഹമ്മദും വണ്ടുര്‍ കുഞ്ഞനുമൊക്കെ ഞങ്ങളുടെ ശൈശവ -ബാല്യങ്ങളെത്തന്നെ പിടികൂടി.

തുവ്വൂർ അസീസ്(ഇടത്ത്) 2002-ൽ ലോകകപ്പ് കിരീടവുമായി ബ്രസീൽ ക്യാപ്റ്റൻ കഫു(വലത്ത്, ഫയൽചിത്രം- Getty Images)

ലോകകപ്പിന് ഇനി ഒരുമാസംകൂടി. ഫുട്‌ബോളിന്റെ കളിത്തൊട്ടിലായ മലപ്പുറവും ലോകപോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളെ വിലയിരുത്തുകയാണ് ആരാധനകൊണ്ട് ടീമിന്റെ പര്യായമായി മാറിയ ചില മലപ്രംകാര്‍. ഫുട്‌ബോള്‍ എഴുത്തുകാരന്‍ എം.എം.ജാഫര്‍ ഖാന്‍ ബ്രസീല്‍ ആരാധകന്‍ തുവ്വൂര്‍ അസീസുമായി സംസാരിക്കുന്നു

നാലഞ്ചുകൊല്ലം മുന്‍പാണ്. ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്കുള്ള ട്രെയിന്‍. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ അടി നടക്കുന്ന ശബ്ദംകേട്ടാണ് അങ്ങോട്ട് ഓടിക്കയറുന്നത്. അല്പം പ്രായംചെന്ന ഒരു മനുഷ്യന്‍ ഒപ്പം ഇരിക്കുന്നവരോടു തര്‍ക്കിക്കുന്നു. ബ്രസീലാണ് വിഷയം. മഞ്ഞപ്പടയ്ക്കുവേണ്ടി വാദിക്കുന്നത് തുവ്വൂര്‍ സ്വദേശി അസീസ്. ബ്രസീലിന്റെ ഇന്നോളമുള്ള വിജയവും താരങ്ങളെയും അയാള്‍ പാട്ടുപോലെ പാടുന്നു. പ്രവാസിയായിരുന്നു. നിലവില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി. ബ്രസീലിന്റെ കട്ടഫാന്‍. നമ്പര്‍ വാങ്ങി പിരിഞ്ഞു. വീണ്ടും, കഴിഞ്ഞദിവസം അദ്ദേഹത്തെ കാണാന്‍പോയി. കളി ഖത്തറിലെത്തുമ്പോഴും അസീസ് ബ്രസീലിനൊപ്പംതന്നെയുണ്ട്

എന്തുകൊണ്ട് ബ്രസീല്‍?

എന്തുകൊണ്ടും ബ്രസീല്‍. ഫുട്‌ബോളില്‍ ലോകത്തിനു മുന്നില്‍ ആദ്യംവരുന്നത് ബ്രസീലാണ്. വിശ്വപ്രസിദ്ധനായ ബ്രസീലിയന്‍ എഴുത്തുകാരന്‍ പാവ്ലോ കൊയ്ലോ ഒരിക്കല്‍ പറഞ്ഞത് ''ഓരോ ബ്രസീലിയന്‍ കുഞ്ഞും ഭൂമിയില്‍ പിറന്നുവീഴുന്നത് ഫുട്‌ബോളിനെയും സംഗീതത്തെയും അത്രമേല്‍ പ്രണയിച്ചുകൊണ്ടാണ്''എന്നാണ്. ഇതു ബ്രസീലിന്റെ ചേരികളിലും കൊട്ടാരങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരുപോലെ ചേരുന്ന വിവരണം. പ്രത്യക്ഷത്തില്‍ ഫുട്‌ബോളും സംഗീതവുമായി ബന്ധമില്ലെങ്കിലും ബ്രസീലിയന്‍ കോറോ-സാംബ താളച്ചുവടുകളുടെ സംഗീതാത്മകതയും താളബോധവും ചടുലതയും ഉടലുകളിലാവാഹിക്കുന്ന ബ്രസീലിയന്‍ സോക്കറിനെ ആര്‍ക്കാണ് പ്രണയിക്കാതിരിക്കാനാവുക?

എന്നുമുതല്‍ ഫാനായി?

അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങിയ കാലംമുതല്‍. തുവ്വൂരിലെ ജെ.എസ്.സി. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റില്‍ അന്നത്തെ മലബാറിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും വാശിയോടെ കളിച്ചു. മലപ്പുറം അസിയും മഫ്ത്ലാല്‍ മമ്പാട് റഹ്‌മാനും കൊറ്റനും പ്രേംനാഥ് ഫിലിപ്പും യു. മുഹമ്മദും വണ്ടുര്‍ കുഞ്ഞനുമൊക്കെ ഞങ്ങളുടെ ശൈശവ -ബാല്യങ്ങളെത്തന്നെ പിടികൂടി. പതിനഞ്ചാമത്തെ വയസ്സില്‍ ദേശീയടീമില്‍ ഇടംകണ്ടെത്തി, പതിനേഴാമത്തെ വയസ്സില്‍ ദേശീയടീമിനുവേണ്ടി ഗോളടിച്ച്, അന്നുവരെ അമാനുഷികമെന്ന് കരുതിപ്പോന്ന കളിസിദ്ധി പുറത്തെടുത്ത് തന്റെ രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഒരു 'കറുത്ത മുത്തി'നെക്കുറിച്ചായിരുന്നു മക്കാനികളിലെ മുതിര്‍ന്നവരുടെ ചര്‍ച്ച. പെലെ അങ്ങനെ ഉള്ളില്‍ക്കയറി. സ്‌കൂളില്‍ മലയാളപാഠത്തില്‍ പെലെയും ആയിരാമത്തെ ഗോളും ഒരധ്യായമായിരുന്നു. അതോടെ ഒരു സമ്പൂര്‍ണ ബ്രസീല്‍ഫാനായി.

വേദനിപ്പിച്ച കളി?

1986 മുതല്‍ ബ്രസീലിന്റെ കളി ഒന്നുംവിടാതെ കാണാറുണ്ട്. ഏറെ വേദനിപ്പിച്ചത് 1998 ലോകകപ്പിലെ ബ്രസീല്‍ -ഫ്രാന്‍സ് ഫൈനലാണ്. ചടുലതയാര്‍ന്ന കൂറ്റന്‍ കാലുകളും ഭീമാകാരശരീരവും നിഷ്‌കളങ്ക മുഖവുമായി അനായാസേന ഗോളുകള്‍ നേടിക്കൊണ്ടിരുന്ന റൊണാള്‍ഡോയായിരുന്നു താരം. ഞങ്ങള്‍ ബ്രസീലാരാധകര്‍ കപ്പുറപ്പിച്ചത് ആ കരുത്തിലാണ്. കളിതുടങ്ങി മിനിറ്റുകള്‍ക്കകം പെറ്റിറ്റ് തൊടുത്ത കോര്‍ണര്‍കിക്കില്‍ ഏതു വിശ്വോത്തര ഗോളിയെയും വിറപ്പിച്ച, കഷണ്ടി കയറിയ സിദാന്‍ നെറ്റിതൊട്ടതും ബ്രസീലിന്റെ വല കുലുങ്ങിയതും അത്ര അപകടകരമെന്ന് കരുതിയില്ല. ആദ്യപകുതി അവസാനിക്കുംമുന്‍പ് ഒരിക്കല്‍കൂടി ബ്രസീലിയന്‍ ഗോള്‍ മുഖത്ത് ഭീതി പരത്തി ആ തലപറന്നുയര്‍ന്നു. 2-0. മത്സരം മൂന്ന് ഗോളിന് തോറ്റു. റൊണാള്‍ഡോ നിലാവിലെന്നപോലെ മൈതാനത്ത് അലക്ഷ്യമായി നടന്നു. അത് ചങ്ക് പൊള്ളിക്കുന്ന നൊമ്പരമായി.

ആവേശംകൊള്ളിച്ചത്?

2002-ലെ ഫൈനല്‍ ബ്രസീല്‍ ആരാധകര്‍ക്ക് അവിസ്മരണീയരാത്രി സമ്മാനിച്ചു. ഏഷ്യയിലെ ആദ്യ ലോകകപ്പില്‍ ബ്രസീലും റൊണാള്‍ഡോയും ആരാധകരുടെ സ്വപ്നങ്ങളില്‍ വിരിഞ്ഞ മഞ്ഞകള്‍ക്ക് ജീവന്‍ നല്‍കി. ഫൈനലില്‍ എതിരാളി ജര്‍മനി. ഒളിവര്‍ കാന്‍ തീര്‍ത്ത മതിലില്‍ തട്ടിത്തകര്‍ന്ന അവസരങ്ങളെ പഴിച്ച് കളിതീര്‍ക്കാന്‍ മഞ്ഞപ്പടയ്ക്കാകുമായിരുന്നില്ല. റിവാള്‍ഡോയുടെ കനത്തഷോട്ട് കൈപ്പിടിയില്‍ ഒതുക്കാനാവാതെപോയ കാന്റെ പിഴവില്‍ തന്റെ ചടുലവേഗമറിയിച്ച റൊണാള്‍ഡോ ആദ്യഗോള്‍ കണ്ടെത്തി. കഫുവിന്റെ ക്രോസ് പിറകില്‍ നില്‍ക്കുന്ന റൊണാള്‍ഡോയിലേക്ക് പകര്‍ത്തിക്കൊടുത്ത റിവാള്‍ഡോ രണ്ടാമത്തെ ഗോളിനും വഴിയൊരുക്കി. കാവ്യഭംഗിക്ക് ഗോള്‍ ഫിനിഷിങ് ഒപ്പുചാര്‍ത്തി റൊണാള്‍ഡോ വീണ്ടും. വിജയമുറപ്പിച്ച് ബ്രസീല്‍. ഈ ഫൈനലാവാം എന്നെ ഏറ്റവും ആകര്‍ഷിച്ച ബ്രസീലിയന്‍ മാച്ച്.

ഇത്തവണത്തെ സാധ്യത

ഖത്തറില്‍ ഏറ്റവുംസാധ്യത ബ്രസീലിനാണ്. മൂന്ന് കാരണങ്ങളുണ്ട്. ഒന്ന് ടിറ്റെ എന്ന പരിശീലകനിലുള്ള പ്രതീക്ഷ. മികച്ച ട്രാക്ക് റെക്കോഡാണ് ടിറ്റെയുടേത്. ഒരാളില്‍ കേന്ദ്രീകരിക്കുന്ന തന്ത്രം ആവിഷ്‌കരിക്കില്ലെന്ന് അദ്ദേഹം ഇതിനകം വ്യക്തമാക്കി. രണ്ടാമത് നെയ്മറിന്റെ മികച്ച ഫോം. മൂന്നാമത് യൂറോപ്യന്‍ ലീഗിലെ ബ്രസീലിയന്‍ സാന്നിധ്യം. നെയ്മര്‍, വിനീഷ്യസ്, അലിസണ്‍ ബക്കര്‍, ഫാബിഞ്ഞോ, ഫിര്‍മിനോ, കാസിമറോ, റോഡ്രിഗോ, മാഴ്‌സലോ, തിയാഗോ തുടങ്ങിയ യൂറോപ്പിലെ താരമൂല്യമുള്ള കളിക്കാര്‍ ഖത്തറിലെ കളിക്കളത്തില്‍ വിന്യസിക്കപ്പെട്ടാല്‍ ബ്രസീലിനെ പിടിച്ചുകെട്ടുക അസാധ്യമാവും. ഒരിക്കല്‍കൂടി ഏഷ്യയിലേക്ക് ലോകകപ്പെത്തുമ്പോള്‍ വീണ്ടും ബ്രസീല്‍ കപ്പുയര്‍ത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍.

***

ചാത്തോലി കുഞ്ഞിക്കോയയുടെയും ചക്കാലക്കുന്നന്‍ ആമിനയുടെയും മകനാണ് അസീസ്. ഭാര്യ: സൈനബ കെ. മക്കള്‍: അമല്‍, ആദില്‍, അല്‍സാന്‍ സി. എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനും കൂടിയാണ് അസീസ്. എല്ലാത്തിനും മേലെ കട്ട ബ്രസീല്‍ഫാന്‍.

Content Highlights: fifa world cup 2022 qatar brazil fan from malappuram express his opinion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented