Photo By Alessandra Tarantino| AP
സൂറിച്ച്: 2023-ലെ വനിതാ ഫുട്ബോള്‍ ലോകകപ്പ് ന്യൂസീലന്ഡിലെയും ഓസ്ട്രേലിയയിലെയും ഒമ്പത് നഗരങ്ങളിലായി നടക്കും. വ്യാഴാഴ്ച സംഘാടകര്‍ അറിയിച്ചതാണ് ഇക്കാര്യം.
ന്യൂസീലന്‍ഡിലെ ഓക്ലന്‍ഡിലെ ഈഡന് പാര്‍ക്കാണ് ആദ്യ മത്സരത്തിന് വേദിയാകുക. ഓസ്ട്രേലിയയിലെ സിഡ്നിലാണ് ഫൈനല്‍. സെമി ഫൈനല്‍ മത്സരങ്ങള്‍ ന്യൂസീലന്ഡിലെയും ഓസ്ട്രേലിയയിലെയും ഓരോ വേദികളിലായി നടക്കും.
സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബെയ്ന്‍, അഡ്ലെയ്ഡ്, പെര്‍ത്ത് എന്നിവയാണ് ഓസ്ട്രേലിയയിലെ മത്സര വേദികള്‍. ഡുനെഡിന്‍, ഹാമില്ട്ടണ്, വെല്ലിങ്ടണ്‍, ഓക്ലന്‍ഡ് എന്നിവയാണ് ന്യൂസീലന്‍ഡിലെ മത്സര വേദികള്‍.
2015-ല്‍ ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി ക്രിക്കറ്റ് ലോകകപ്പ് നടന്നതിനു സമാനമാകും ഈ ടൂര്‍ണമെന്റും.
2019-ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ നിന്ന് വിഭിന്നമായി 32 വനിതാ ടീമുകളെ ഉള്‍ക്കൊള്ളിച്ച് നടക്കുന്ന ആദ്യ ലോകകപ്പായിരിക്കും ഇത്. 2019-ല്‍ 24 ടീമുകളായിരുന്നു മത്സരിച്ചിരുന്നത്.
Content Highlights: FIFA women s World Cup 2023 organisers reveal 9 host cities
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..