ഷ്യന്‍ ലോകകപ്പില്‍ ടീമുകള്‍ക്ക് തോല്‍വിക്ക് ഇനി റഫറിമാരെ പഴി പറയാനാവില്ല. റഫറീയിങ് കുറ്റമറ്റതാക്കാന്‍ വിപ്ലവകരമായ നടപടിയുമായി വരികയാണ് ഫിഫ. കളിയില്‍ വിധി പറയാന്‍ വീഡിയോയുടെ സഹായം തേടുന്ന വീഡിയോ അസിസ്റ്റന്റ് റഫറീയിങ് (വാര്‍) ഉപയോഗിക്കാന്‍ കൊളംബിയയിലെ ബൊഗോട്ടയില്‍ നടന്ന ഫിഫയുടെ ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഫിഫ അധ്യക്ഷന്‍ ജിയോന്നി ഇന്‍ഫാന്റിനോയാണ് ഇക്കാര്യം അറിയിച്ചത്. 'വാര്‍' ഉപയോഗിച്ച് കളി നിയന്ത്രിക്കുന്ന ആദ്യ ലോകകപ്പായിരിക്കും റഷ്യയിലേതെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.

ഗോള്‍, പെനാല്‍റ്റി, നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കല്‍, ആളു മാറി നടപടിയെടുക്കല്‍ എന്നിവയിലാവുംു റഫറിമാര്‍ വീഡിയോയുടെ സഹായം തേടുക.

ജര്‍മന്‍ ബുണ്ടസ്‌ലീഗ, ഇറ്റാലിയന്‍ സീരി എ, അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍, ഓസ്‌ട്രേലിയയിലെ എ ലീഗ് എന്നിവയില്‍ ഇപ്പോള്‍ തന്നെ വാര്‍ ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ എഫ്.എ കപ്പ്, കര്‍ബാവോ കപ്പ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലും വീഡിയോ റഫറിയുടെ സേവനം തേടിയിരുന്നു.

വീഡിയോ കണ്ട് വിധി പറയുന്നതില്‍ വരുന്ന കാലതാമസവും ഇത് കളിക്കാരിലും പരിശീലകരിലുമുണ്ടാക്കുന്ന ആശയക്കുഴപ്പവും കാരണം വാറിനെതിരേ കടുത്ത വിമര്‍ശനമാണ് ഒരു വിഭാഗം ഉയര്‍ത്തിയിരുന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് ഫിയറന്റീനോ നേരത്തെ ഈ നിയമത്തിനുവേണ്ടി വാദിക്കുന്ന ആളായിരുന്നു. അതേസമയം മുന്‍ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ വാര്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചിരുന്നു.

Content Highlights: Fifa VAR World Cup