കോവിഡ് 19; ഇന്ത്യ ആതിഥേയത്വം വഹിക്കാനിരുന്ന അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് മാറ്റി


കൊല്‍ക്കത്ത, ഗുവാഹട്ടി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ എന്നീ വേദികളിലായി നവംബര്‍ 2 മുതല്‍ 21 വരെയാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്

ന്ത്യയില്‍ നടക്കാനിരുന്ന അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ കോവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കൊല്‍ക്കത്ത, ഗുവാഹട്ടി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ എന്നീ വേദികളിലായി നവംബര്‍ 2 മുതല്‍ 21 വരെയാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. 16 ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുക. ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കും കളിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.



ഇന്ത്യ ഇതാദ്യമായാണ് അണ്ടര്‍ 17 വനിതാ ലോകകപ്പിന് യോഗ്യത നേടുന്നത്. ഇന്ത്യയെക്കൂടാതെ ജപ്പാനും ഉത്തര കൊറിയയുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍.

ഇതോടൊപ്പം പനാമയിലും കോസ്റ്ററീക്കയിലുമായി നടക്കുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പും മാറ്റിവെച്ചിട്ടുണ്ട്.

Content Highlights: FIFA U-17 Women's World Cup In India Postponed Due To Coronavirus Pandemic


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented