Photo: twitter.com|FootyAccums
സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ രണ്ട് വര്‍ഷം കൂടുമ്പോള്‍ ഫുട്‌ബോള്‍ ലോകകപ്പ് നടത്താനുള്ള ഒരുക്കത്തിലാണ്. പുരുഷ-വനിതാ ലോകകപ്പുകള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്താനുള്ള എല്ലാ സാധ്യതകളും ഫിഫ പരിശോധിക്കുന്നുണ്ട്.
നിലവില്‍ നാല് വര്‍ഷം കൂടുമ്പോഴാണ് ലോകകപ്പ് നടക്കുക. ഫിഫയുടെ വാര്‍ഷിക കോണ്‍ഗ്രസ്സില്‍ സൗദി അറേബ്യയാണ് ഈ പുതിയ ആശയവുമായി രംഗത്തെത്തിയത്. ഗോള്‍ ഡോട്ട് കോം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 188 അംഗങ്ങളുള്ള കോണ്‍ഗ്രസ്സില്‍ ഭൂരിഭാഗം പേരും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
അടുത്ത പുരുഷ ലോകകപ്പ് ഖത്തറിലും വനിതകളുടെ മത്സരങ്ങള്‍ ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായാണ് നടക്കുക. 2023 ലാണ് അടുത്ത ലോകകപ്പ്.
രണ്ട് വര്‍ഷം കൂടുമ്പോള്‍ ഫുട്‌ബോള്‍ ലോകകപ്പ് നടത്തുന്നത് പരിശോധിക്കുന്നതിനായി ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ ഒരു കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. എന്തായാലും 2023-ലെ ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷമേ പുതിയ തീരുമാനം ഫിഫ അറിയിക്കുകയുള്ളൂ.
Content High;lights: FIFA to investigate possibility of hosting World Cup every two years
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..