സൂറിച്ച്: കഴിഞ്ഞ സീസണിലെ മികച്ച ഫുട്‌ബോള്‍ താരത്തെ കണ്ടെത്താനുള്ള ഫിഫയുടെ ചുരുക്കപ്പട്ടികയായി. ഫിഫ ബെസ്റ്റിനായുള്ള അവസാന 10 പേരുടെ ലിസ്റ്റ് ചുരുക്കി മികച്ച മൂന്ന് താരങ്ങള്‍ ഉള്‍പ്പെട്ട അന്തിമ പട്ടികയാണ് ഇപ്പോള്‍ ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്.

യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സി, ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കി എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്. ഡിസംബര്‍ 17-ന് ജേതാവിനെ പ്രഖ്യാപിക്കും.

11 പേരുടെ പട്ടികയില്‍ നിന്നാണ് മൂന്നുപേരെ തിരഞ്ഞെടുത്തത്. കെവിന്‍ ഡിബ്രുയ്ന്‍, സാദിയോ മാനെ, കൈലിയന്‍ എംബാപ്പെ, നെയ്മര്‍ തുടങ്ങിയവര്‍ പുറത്തായി.

കഴിഞ്ഞ സീസണിലെ യൂറോപ്പിലെ ടോപ് സ്‌കോററായിരുന്നു ലെവന്‍ഡോവ്സ്‌കി. ബയേണിനൊപ്പം കഴിഞ്ഞ സീസണില്‍ ജര്‍മന്‍ കപ്പും ജര്‍മന്‍ ലീഗും ഒപ്പം ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കി. ഇതിനാല്‍ തന്നെ ഇത്തവണ മെസ്സിയേയും റോണോയേയും മറികടന്ന് ലെവന്‍ഡോവ്സ്‌കി പുരസ്‌കാരം നേടാനാണ് സാധ്യത.

Content Highlights: FIFA The Best Messi Ronaldo Lewandowski nominated