
Photo: Getty Images
പാരീസ്: രണ്ടുവര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് നടത്തുക എന്ന ആശയവുമായി ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫ മുന്നോട്ട്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ഫെഡറേഷനുകളുമായി ഓണ്‍ലൈന്‍ യോഗം നടത്തി. എന്നാല്‍, യൂറോപ്പും തെക്കേ അമേരിക്കയും ഈ നിര്‍ദേശത്തെ എതിര്‍ക്കുകയാണ്. ഇപ്പോള്‍ നാലുവര്‍ഷം കൂടുമ്പോഴാണ് ലോകകപ്പ്.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്തിയാല്‍ അംഗങ്ങളായ ഫെഡറേഷനുകള്‍ക്ക് വന്‍വരുമാനം ലഭിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോ പറഞ്ഞു.
നാലുവര്‍ഷത്തിനിടെ 33000 കോടിയോളം രൂപയുടെ അധികവരുമാനമുണ്ടാവും. എന്നാല്‍, ഇത് തങ്ങള്‍ക്ക് നഷ്ടക്കച്ചവടമാണെന്നാണ് യുവേഫ പറയുന്നത്. 25000 കോടിയോളം രൂപയുടെ ബാധ്യത തങ്ങള്‍ക്കുണ്ടാവും. ലോകത്തിലെ ഏറ്റവും സമ്പന്നമായ ലീഗുകള്‍ നടക്കുന്നത് യൂറോപ്പിലാണ്. അത് താളംതെറ്റുമെന്നാണ് യുവേഫയുടെ ഭയം.
നിലവിലെ ലോകകപ്പ് സമ്പ്രദായത്തില്‍ യൂറോപ്പും ലാറ്റിനമേരിക്കയും സന്തുഷ്ടരാണ്. ഇവിടെനിന്നുള്ള എട്ട് രാജ്യങ്ങള്‍ മാത്രമേ ഇതുവരെ ലോകകപ്പ് നേടിയിട്ടുള്ളൂ. എന്നാല്‍, ആഫ്രിക്കയും ഏഷ്യയുമൊക്കെ രണ്ടുവര്‍ഷ ലോകകപ്പിനെ അനുകൂലിക്കുന്നു. ഫൈനല്റൗണ്ടിലേക്കുള്ള ടീമുകളുടെ എണ്ണം കൂട്ടണമെന്നതും അവരുടെ ആവശ്യമാണ്. ഫിഫയും ഈ നിലപാടിന് ഒപ്പമാണ്.
Content Highlights: FIFA seeks permission from member federations for staging the World Cup every two years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..