'യൂറോപ്പിന്റേത് കാപട്യം,ചെയ്ത തെറ്റുകള്‍ക്ക് ആദ്യം നിങ്ങള്‍ മാപ്പ് പറയണം'; തുറന്നടിച്ച് ഇന്‍ഫന്റിനോ


ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്റഫന്റിനോ ദോഹയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു | Photo: AFP

ദോഹ:ലോകകപ്പ് ഫുട്‌ബോളിന് ഖത്തര്‍ ആതിഥേയരാകുന്നതുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങള്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരേ തുറന്നടിച്ച് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫന്റിനോ. ഖത്തറിനെ ധാര്‍മികത പഠിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ രീതി കാപട്യമാണെന്നും യൂറോപ്യന്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി വാര്‍ത്ത മെനയുകയാണെന്നും ഇന്‍ഫന്റിനോ വ്യക്തമാക്കി. കഴിഞ്ഞ മൂവായിരം വര്‍ഷങ്ങളില്‍ യൂറോപ്യന്‍മാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് പറഞ്ഞിട്ട് വേണം മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കാന്‍ ഇറങ്ങേണ്ടതെന്നും ഫിഫ പ്രസിഡന്റ് തുറന്നടിച്ചു.

'മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കുന്നതിന് മുമ്പ് കഴിഞ്ഞ 3,000 വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ അടുത്ത 3,000 വര്‍ഷത്തേക്ക് ക്ഷമാപണം നടത്തണം. ഏകപക്ഷീയമായ ഈ വിമര്‍ശനങ്ങള്‍ കാപട്യമാണ്. 2016-ന് ശേഷം ഖത്തറിനുണ്ടായ വികസനക്കുതിപ്പിനെ കുറിച്ച് ആരും ഒന്നും മിണ്ടാത്തത് എന്താണെന്നാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. ഖത്തര്‍ ഒരുങ്ങുകയാണ്. ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പുകളില്‍ ഒന്നാകും'-ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ദോഹയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്‍ഫന്റിനോ.'എനിക്ക് ഖത്തറിനെ പ്രതിരോധിക്കേണ്ട ആവശ്യമില്ല. അതിലൂടെ ഒന്നും നേടാനുമില്ല. സ്വയം പ്രതിരോധിക്കാനുള്ള ശേഷി അവര്‍ക്ക് ഇന്നുണ്ട്. ഞാന്‍ ഫുട്‌ബോളിനേയാണ് പ്രതിരോധിക്കുന്നത്. ഇതിനകം ഖത്തര്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.' ഇന്‍ഫന്റിനോ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങളും ഖത്തറിനെതിരേ നിരവധി ആരോപണങ്ങളും പ്രസ്താവനകളും ഉന്നയിച്ചിരുന്നു. ഇതില്‍ ഏറെ ചര്‍ച്ചയായത് ജര്‍മനിയുടെ മുന്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാമിന്റെ പ്രസ്താവനയായിരുന്നു. ഖത്തറിന് ഇങ്ങനെയൊരു ടൂര്‍ണമെന്റ് നല്‍കിയത് തെറ്റായിപ്പോയെന്നും ഫുട്‌ബോളിലെ വിശ്വാസത്യയാണ് ഫിഫ തകര്‍ത്തതെന്നും ലാം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഫ്രാന്‍സ് ടീം ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് ഖത്തറിനെ അനുകൂലിച്ച് സംസാരിച്ചു. ആതിഥേയ രാജ്യത്തിനെതിരേ സംസാരിക്കാന്‍ തങ്ങളുടെമേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഖത്തറിനോട് ആദരവ് പുലര്‍ത്തുകയാണ് വേണ്ടതെന്നും ലോറിസ് വ്യക്തമാക്കി.

ഇതിനിടയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഖത്തറിനെതിരായ നിരവധി റിപ്പോട്ടുകള്‍ പുറത്തുവിട്ടു. ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തറില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും ലൈംഗിക ന്യൂനപക്ഷങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുകയാണ് എന്നതുമടക്കം റിപ്പോട്ടുകള്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള 6500 കുടിയേറ്റ തൊഴിലാളികള്‍ ലോകകപ്പിനായുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ക്കിടെ മരിച്ചുവെന്നും റിപ്പോട്ടുകളില്‍ പറയുന്നു. ഇതിനെതിരേ ഖത്തര്‍ ഭരണകൂടം തന്നെ കണക്കുകള്‍ നിരത്തി രംഗത്തുവന്നിരുന്നു.

ആരാധകരെ കുറിച്ച്‌ ചിത്രങ്ങള്‍ ഉള്‍പ്പെടേയുള്ള വ്യാജവാര്‍ത്തകള്‍ വന്നിരുന്നു. ഖത്തറില്‍ നടന്ന 'ഫാന്‍ റാലി' യില്‍ പങ്കെടുക്കാന്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ ആരാധകരെ ഇറക്കുമതി ചെയ്തുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വിവിധ രാജ്യങ്ങളുടെ ആരാധകരായ മലയാളികള്‍ ഉള്‍പ്പെട്ട 'ഫാന്‍ റാലി' ആയിരുന്നു അത്.

Content Highlights: fifa president infantino slams europes hypocrisy in astonishing speech qatar world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented