സ്വിറ്റ്‌സര്‍ലന്‍ഡ്: ഫിഫ പ്രസിഡന്റായ ജിയാനി ഇന്‍ഫന്റിനോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ കോവിഡ് ടെസ്റ്റിന് അദ്ദേഹത്തെ വിധേയനാക്കി. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് അദ്ദേഹം പത്തുദിവസത്തെ ഐസൊലേഷനില്‍ പ്രവേശിച്ചു.
50 വയസ്സുകാരനായ ഇന്‍ഫന്റിനോയുമായി ഈ ദിവസങ്ങളില്‍ അടുത്തുടപഴകിയവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ഫിഫ അഭ്യര്‍ഥിച്ചു. ഈയിടെ അദ്ദേഹം വൈറ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍ സ്വദേശമായ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുമാണ് അദ്ദേഹത്തിന് രോഗബാധയുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം 127000 കേസുകളാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Content Highlights: FIFA president Gianni Infantino tests positive for coronavirus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..