ലണ്ടന്‍: ഈ വര്‍ഷത്തെ ഫിഫയുടെ മികച്ച ഫുട്ബോളര്‍മാരായി റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയെയും ബാര്‍സിലോണ താരം ലേക്ക് മാര്‍ട്ടിന്‍സിനെയും തിരഞ്ഞെടുത്തു.

പുരുഷ വിഭാഗത്തില്‍ നിലവിലെ ജേതാവ് കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നിര്‍ത്തലാക്കിയതിനുശേഷം തുടങ്ങിയ ഫിഫ ബെസ്റ്റ് ഫുട്ബോള്‍ അവാര്‍ഡിന്റെ ആദ്യത്തെ അവാര്‍ഡ്  2016ല്‍ ആണ് ക്രിസ്റ്റ്യാനോ നേടിയത്.

റൊണാള്‍ഡോയെ കൂടാതെ ബാഴ്സ സ്ട്രൈക്കര്‍ ലയണല്‍ മെസ്സി, മെസ്സിയുടെ മുന്‍ സഹതാരവും ഇപ്പോള്‍ പിഎസ് ജി താരവുമായ നെയ്മര്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. റയലിനായി ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് റൊണോള്‍ഡോയ്ക്ക് ഇത്തവണയും തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായത്. 

ഫ്രഞ്ച് താരം ജിറൂഡുവിനാണ് പുഷ്‌കാസ് ഓഫ് ദ ഇയര്‍ പുരസ്‌കാരം. സിനദന്‍ സിദാനെ മികച്ച പരിശീലകനായി തിരഞ്ഞെടുത്തു. മികച്ച ഗോള്‍ക്കീപ്പര്‍ക്കുള്ള അവാര്‍ഡ് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഗ്യാന്‍ല്യുജി ബൂഫനാണ്.