എ.ഐ.എഫ്.എഫിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഫിഫ; അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ


വിലക്ക് നീക്കിയതോടെ നേരത്തെ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് നേരത്തെ നിശ്ചയിച്ചതു പോലെതന്നെ നടക്കുമെന്നും ഫിഫ അറിയിച്ചു

Photo: twitter.com

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ണായക സമയത്തുള്ള ഇടപെടലിനു പിന്നാലെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടന (ഫിഫ). എ.ഐ.എഫ്.എഫ് ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടലും ഫിഫ ചട്ടങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 16-നാണ് ഫിഫ, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് വിലക്കേര്‍പ്പെടുത്തിയത്.

ഫെഡറേഷന്‍ ഭരിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നംഗ കാര്യനിര്‍വഹണ സമിതിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടതോടെയാണ് ഇപ്പോള്‍ വിലക്ക് നീങ്ങാനുള്ള സാഹചര്യമുണ്ടായത്. കോടതി നിയോഗിച്ച കാര്യനിര്‍വഹണ സമിതിയുടെ ഭരണം മൂന്നാംകക്ഷിയുടെ ഇടപെടലായി ഫിഫ കണ്ടതിനാല്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നായിരുന്നു സുപ്രീം കോടതിയുടെ നടപടി. വിലക്ക് നീക്കിയെന്ന് കാണിച്ച് ഫിഫ വെള്ളിയാഴ്ച എ.ഐ.എഫ്.എഫിന് ഇ-മെയില്‍ സന്ദേശമയച്ചിട്ടുണ്ട്. വിലക്ക് നീക്കിയതോടെ നേരത്തെ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് നേരത്തെ നിശ്ചയിച്ചതു പോലെതന്നെ നടക്കുമെന്നും ഫിഫ അറിയിച്ചു.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയെക്കരുതിയുള്ള നടപടികളാണ് സുപ്രീംകോടതി ഉത്തരവിലൂടെ സ്വീകരിച്ചത്. തിങ്കളാഴ്ചത്തെ വിധിയോടെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പിലെ ആശയക്കുഴപ്പം പരിഹരിക്കാനായി. ലോകകപ്പ് ആതിഥ്യം നഷ്ടമാകാതിരിക്കാനുള്ള ഇടപെടല്‍ നടത്തണമെന്ന് മുമ്പ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫിഫയുമായി നടത്തിയ ചര്‍ച്ചകളിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഞായറാഴ്ച കോടതിയെ അറിയിച്ചിരുന്നു.

ഫെഡറേഷന്‍ ഭരണത്തിനായി കോടതി നിയോഗിച്ച കാര്യനിര്‍വഹണസമിതിയെ നീക്കംചെയ്യുക, ജനറല്‍ സെക്രട്ടറിക്ക് ഫെഡറേഷന്റെ ചുമതലനല്‍കുക, വോട്ടര്‍പ്പട്ടികയില്‍നിന്ന് മുന്‍ താരങ്ങളെ ഒഴിവാക്കുക തുടങ്ങിയ ഫിഫയുടെ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ വഴി കോടതിയിലെത്തിയത്. ഇത് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചതോടെ അനിശ്ചിതത്വം മാറി. നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടുകയും ഫെഡറേഷനില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അവസാനിക്കുകയും ചെയ്തതോടെ ഫിഫ അച്ചടക്കനടപടി അവസാനിപ്പിക്കുകയായിരുന്നു.

85 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് എ.ഐ.എഫ്.എഫിനെ ഫിഫ വിലക്കിയത്. 2020 ഡിസംബറില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് നടത്താത്തതിന് മുന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനെ സുപ്രീം കോടതി സ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പിന്നാലെ തന്നെ ഫെഡറേഷന് ഫിഫയുടെ വിലക്ക് വരാനുള്ള സാഹചര്യമുണ്ടായിരുന്നു. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പ്രഫുല്‍ പട്ടേല്‍ ഫെഡറേഷന്റെ തലപ്പത്ത് തുടര്‍ന്നതും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതുമാണ് വിഷയം കൂടുതല്‍ വഷളാക്കിയത്.

Content Highlights: fifa council has lifted the suspension that was imposed on the aiff


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented