സൂറിച്ച് (സ്വിറ്റ്‌സര്‍ലന്‍ഡ്): അടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ ഉപേക്ഷിക്കാന്‍ ഫിഫ തീരുമാനിച്ചു. കോവിഡിനെ തുടര്‍ന്നാണ് നടപടി.

അണ്ടര്‍ 17 ലോകകപ്പ് പെറുവിലും അണ്ടര്‍ 20 ലോകകപ്പ് ഇന്‍ഡൊനീഷ്യയിലും നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. 2023-ല്‍ ഇവ രണ്ടും അതത് രാജ്യങ്ങളില്‍ തന്നെ നടത്താനും തീരുമാനമായി.

നേരത്തെ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നു അണ്ടര്‍ 17 വനിതാ ലോകകപ്പും ഫിഫ ഉപേക്ഷിച്ചിരുന്നു.

Content Highlights: FIFA cancels U17 and U20 World Cups in 2021