
Photo: twitter.com|FIFAWWC
സൂറിച്ച്: ഇന്ത്യ ആതിഥ്യം വഹിക്കാനിരുന്ന 2020-ലെ അണ്ടര്‍-17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഫിഫ റദ്ദാക്കി. പകരം 2022-ലെ ഇതേ ലോകകപ്പിന്റെ ആതിഥ്യം അനുവദിച്ചു. കോവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തിലാണ് ബ്യൂറോ ഓഫ് ഫിഫ കൗണ്‍സില്‍ തീരുമാനമെടുത്തത്.
നേരത്തേ 2021-ലേക്ക് ലോകകപ്പ് നീട്ടിവെച്ചിരുന്നെങ്കിലും നടത്തിപ്പ് ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. കോസ്റ്റാറിക്കയ്ക്ക് അനുവദിച്ചിരുന്ന 2020-ലെ അണ്ടര്‍-20 വനിതാ ലോകകപ്പും ഇതുപോലെ റദ്ദാക്കുകയും 2022-ലെ ലോകകപ്പ് അനുവദിക്കുകയും ചെയ്തു. 2020-ലെ ക്ലബ്ബ് ലോകകപ്പ് അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഖത്തറില്‍ നടത്താനും തീരുമാനമായി.
2021 ഫെബ്രുവരിയിലേക്കായിരുന്നു അണ്ടര്‍-17 വനിതാ ഫുട്ബോള്‍ ലോകകപ്പ് മാറ്റിവെച്ചിരുന്നത്. ഈ വര്‍ഷം നവംബറില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് ടൂര്‍ണമെന്റായിരുന്നു ഇത്.
ടൂര്‍ണമെന്റ് മാറ്റിവെച്ചത് ഈ വര്‍ഷത്തെ ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ ഒരുക്കിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. 2022-ല്‍ നിലവിലെ ടീമിലെ താരങ്ങളുടെ പ്രായപരിധി അവസാനിക്കും. ഇതോടെ ഇന്ത്യയ്ക്ക് ഇനി 2022 മുന്നില്‍കണ്ട് ടീമിനെ ഒരുക്കണം.
Content Highlights: FIFA cancelled U-17 Women s World Cup India to host in 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..