Photo: AP
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ (AIFF) വിലക്കി ഫിഫ. എഐഎഫ്എഫിന്റെ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടലുണ്ടായെന്നും ഫിഫ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമാണ് വിലക്കിന് കാരണമായി പറയപ്പെടുന്നത്. ഇതോടെ 2022 ഒക്ടോബറില്‍ നടക്കേണ്ട അണ്ടര്‍ 17 വനിതാ ലോകകപ്പിന് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായി.
സംഘടനയുടെ ഭരണത്തില്‍ ബാഹ്യ ഇടപെടലുണ്ടായെന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. സംഘടനയും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ നിയന്ത്രണം എഐഎഫ്എഫ് വീണ്ടെടുക്കുന്നതുവരെ വിലക്ക് തുടരും.
കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പ്രഫുല്‍ പട്ടേല്‍ എഐഎഫ്എഫ് തലപ്പത്ത് തുടരുന്നതും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതുമാണ് കാര്യങ്ങള്‍ പ്രതികൂലമാക്കിയത്. കാലാവധി കഴിഞ്ഞിട്ടും പ്രഫുല്‍ പട്ടേല്‍ തുടരുന്നതില്‍ കോടതി ഇടപെട്ടിരുന്നു.
അണ്ടര്‍ 17 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് വിലക്ക്. 2020-ല്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. ആതിഥേയ രാജ്യമെന്ന നിലയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ സാധ്യതകൂടിയാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.
Content Highlights: fifa, ban, aiff
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..