ജര്‍മനിയെ ആറു ഗോളിന് മുക്കി സ്‌പെയിൻ; 89 വര്‍ഷത്തിനിടെ ജര്‍മനിയുടെ ഏറ്റവും വലിയ പരാജയം


1 min read
Read later
Print
Share

89 വര്‍ഷങ്ങള്‍ക്കിടെ ജര്‍മനി നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്

യുവേഫ നാഷൻസ് ലീഗിൽ സ്‌പെയ്ൻ - ജർമനി മത്സരത്തിൽ നിന്ന് | Photo: CRISTINA QUICLER|AFP

മാഡ്രിഡ്: യുവേഫ നാഷന്‍സ് ലീഗില്‍ ജര്‍മനിയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിൻ സെമിയില്‍.

കരിയറിലെ ആദ്യ ഹാട്രിക്ക് നേടിയ ഫെറാന്‍ ടോറസിന്റെ മികവിലാണ് സ്‌പെയിൻ വമ്പന്‍ ജയം സ്വന്തമാക്കിയത്. 89 വര്‍ഷങ്ങള്‍ക്കിടെ ജര്‍മനി നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. 1931-ല്‍ ഓസ്ട്രിയയോടാണ് ഇതിനു മുമ്പ് ജര്‍മനി ആറു ഗോളിന് തോറ്റത്.

സെമിയില്‍ കടക്കാന്‍ വെറുമൊരു സമനില മാത്രം മതിയായിരുന്ന ജര്‍മനി പക്ഷേ സ്പാനിഷ് കരുത്തിനു മുന്നില്‍ വിറച്ചുപോകുകയായിരുന്നു.

ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ തന്റെ കരിയറില്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ ആറു ഗോളുകള്‍ വഴങ്ങുന്നത്.

33, 55, 71 മിനിറ്റുകളിലായിരുന്നു ടോറസിന്റെ ഗോളുകള്‍. 17-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയും 38-ാം മിനിറ്റില്‍ റോഡ്രിയും 89-ാം മിനിറ്റില്‍ മൈക്കല്‍ ഒയാര്‍സബലും സ്പാനിഷ് ടീമിനായി സ്‌കോര്‍ ചെയ്തു.

മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സ് രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് സ്വീഡനെ തോല്‍പ്പിച്ചു. മോണ്ടിനെഗ്രോ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് സൈപ്രസിനെ തകര്‍ത്തു.

Content Highlights: Ferran Torres hat trick leads Spain to 6-0 win over Germany in UEFA Nations League

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ronaldo

1 min

റൊണാള്‍ഡോ ഗോളടിച്ചു, സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിന് വിജയം

Apr 29, 2023


Leicester City

2 min

ഏഴ് വര്‍ഷം മുന്‍പ് ചാമ്പ്യന്മാര്‍, ഇന്ന് ലീഗില്‍ നിന്ന് പുറത്ത്, ആരാധകരെ നിരാശപ്പെടുത്തി ലെസ്റ്റര്‍

May 29, 2023


messi

1 min

മെസ്സിയും റാമോസും വലകുലുക്കി, തുടര്‍ത്തോല്‍വികളില്‍ നിന്ന് കരകയറി പി.എസ്.ജി

Apr 9, 2023

Most Commented