ഫത്തോര്‍ഡ: എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ എഫ്.സി ഗോവയ്ക്ക് നാണം കെട്ട തോല്‍വി. ഫത്തോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചുനടന്ന മത്സരത്തില്‍ ടെഹ്‌റാന്‍ ക്ലബ്ബായ പെര്‍സ്‌പോളിസാണ് ഗോവയെ കീഴടക്കിയത്.

എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. കഴിഞ്ഞ മത്സരത്തില്‍ നിന്നും വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ഗോവ പരിശീലകന്‍ ജുവാന്‍ ഫെറാന്‍ഡോ ടീമിനെ ഇറക്കിയത്. എന്നാല്‍ പരിശീലകന്റെ തന്ത്രങ്ങളെല്ലാം പിഴച്ചു. 

24-ാം മിനിട്ടില്‍ ഷഹ്രിയാര്‍ മോഘന്‍ലൗ പെര്‍സ്‌പോളിസിനായി ആദ്യ ഗോള്‍ നേടി. പിന്നാലെ 43-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് മെഹ്ദി ടോറാബി ടീമിന്റെ ലീഡ് രണ്ടാക്കി. ആദ്യ പകുതിയില്‍ പെര്‍സ്‌പോളിസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ കയറി.

രണ്ടാം പകുതിയില്‍ 47-ാം മിനിട്ടില്‍ ഇസ്സ അലെകാസില്‍ ടീമിനായി മൂന്നാം ഗോള്‍ നേടി. 58-ാം മിനിട്ടില്‍ കമാല്‍ കാമ്യാബിനിയ പെര്‍സ്‌പോളിസിനായി നാലാം ഗോള്‍ നേടി. 

Content Highlights: FC Goa stumble against Persepolis FC in AFC Champions League