Photo: twitter.com|thedurandcup
കൊല്‍ക്കത്ത: ഡ്യൂറാന്‍ഡ് കപ്പ് ഫുട്ബോളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ എഫ്.സി ഗോവയ്ക്ക് വിജയത്തുടക്കം. ഡ്യൂറാന്‍ഡ് കപ്പിലെ ആദ്യ മത്സരത്തില്‍ ഗോവ ആര്‍മി ഗ്രീന്‍ ഫുട്ബോള്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു.
ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗോവയുടെ വിജയം. ഇരു പകുതിയിലുമായി ഗോവ ഓരോ ഗോള്‍ നേടി.
ആദ്യ പകുതിയുടെ 35-ാ മിനിട്ടില്‍ നൊഗുവേര റിപ്പോളാണ് ഗോവയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. മാക്കന് വിങ്കിള്‍ ചോട്ടെ നല്കിയ ത്രൂപാസ് സ്വീകരിച്ച നൊഗുവേര പന്ത് അനായാസം വലയിലെത്തിച്ച് ഗോവയ്ക്ക് ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയില്‍ 59-ാം മിനിട്ടില്‍ ഗോവ ലീഡുയര്‍ത്തി. ഇത്തവണ ദേവേന്ദ്ര മുര്ഗാവോക്കറാണ് ടീമിനായി ഗോള്‍ നേടിയത്. റൊമാരിയോ ജെസുരാജിന്റെ മികച്ച പാസില്‍ നിന്നാണ് ദേവേന്ദ്ര ഗോള്‍ കണ്ടെത്തിയത്.
അടുത്ത മത്സരത്തില്‍ ദോവ സുദേവ ഡല്‍ഹി എഫ്.സിയെ നേരിടും. സെപ്റ്റംബര്‍ 13 നാണ് മത്സരം.
Content Highlights: FC Goa start campaign with a 2-0 win over Army Green in Durand Cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..