Photo: twitter.com/FCGoaOfficial
പനാജി: കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സ്പാനിഷ് സ്ട്രൈക്കര്‍ ആല്‍വാരോ വാസ്ക്വസിനെ സ്വന്തമാക്കി എഫ്.സി ഗോവ. രണ്ടുവര്‍ഷത്തെ കരാറിലാണ് താരത്തെ ഗോവ തട്ടകത്തിലെത്തിച്ചത്.
31 കാരനായ വാസ്ക്വസ് 2005 എസ്പാന്യോളിന്റെ യൂത്ത് ടീമിലൂടെയാണ് പ്രഫഷണല്‍ ഫുട്ബോള്‍ രംഗത്ത് അരങ്ങേറ്റംകുറിച്ചത്. പിന്നീട് സീനിയര്‍ ടീമില്‍ 2009-ല്‍ ഇടം നേടി. ഗെറ്റാഫെയ്ക്കും സ്വാന്സിയ്ക്കുമെല്ലാം വേണ്ടി പന്തുതട്ടിയ വാസ്ക്വെസ് ആകെ 12 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളും 150 ലാ ലിഗ മത്സരങ്ങളും കളിച്ചു.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി 23 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ താരം നേടിയിരുന്നു. മികച്ച ഡ്രിബിളിങ്ങിലൂടെയും പാസിങ് ഗെയിമിലൂടെയുമെല്ലാം വാസ്ക്വസ് മഞ്ഞപ്പടയുടെ മനം കവര്‍ന്നിരുന്നു.
ഗോവ എഫ്.സിയുടെ ഭാഗമായതില്‍ അതിയായി സന്തോഷിക്കുന്നുവെന്ന് വാസ്ക്വസ് പറഞ്ഞു. ' എന്നെ സംബന്ധിച്ചിടത്തോളം ഗോവ ഏറെ പ്രിയപ്പെട്ട ക്ലബ്ബാണ്. കഴിഞ്ഞ സീസണില്‍ ടീമിന് വേണ്ടത്ര മികവ് പുലര്‍ത്താനായില്ല. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ ഗോവ മികച്ച പ്രകടനം പുറത്തെടുക്കും. വലിയ പദ്ധതികളാണ് ഗോവ മുന്നോട്ട് വെയ്ക്കുന്നത്. എനിക്ക് ഇവിടെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു'-വാസ്ക്വസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..