Photo: AFP
ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തിളങ്ങിനില്‍ക്കുന്നത് സ്പാനിഷ് വമ്പന്മാരായ എഫ്.സി. ബാഴ്സലോണ. മുന്‍സീസണുകളിലെ തിരിച്ചടികളില്‍നിന്ന് കരകയറാന്‍ പണം വാരിയെറിഞ്ഞ ക്ലബ്ബ് മികച്ച താരങ്ങളെ ടീമിലെത്തിച്ചു.
1380 കോടിയോളം രൂപയാണ് ബാഴ്‌സ ഇത്തവണ കളിക്കാര്‍ക്കായി ചെലവിട്ടത്. വമ്പന്‍ കടക്കെണിയിലായിരുന്ന ക്ലബ്ബ് ലാലിഗയിലെ ടെലിവിഷന്‍ റേറ്റിന്റെ 10 ശതമാനം വില്‍പ്പനനടത്തിയാണ് കളിക്കാരെ വാങ്ങാനുള്ള പണം സമാഹരിച്ചത്. 25 വര്‍ഷത്തേക്കാണ് ടെലിവിഷന്‍ റേറ്റ് വിറ്റത്.
റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി (423 കോടി രൂപ), റഫീന്യ (525 കോടി), ജൂള്‍ കുന്‍ഡോ (423 കോടി), പാബ്ലോ ടോറെ (40 കോടി) എന്നിവരെ ടീമിലെത്തിച്ച ബാഴ്സ ഫ്രീ ട്രാന്‍സ്ഫറില്‍ ഫ്രാങ്ക് കെസി, ആന്ദ്രെസ് ക്രിസ്റ്റ്യന്‍സന്‍ എന്നിവരെയും സ്വന്തമാക്കി.
ഇതിഹാസതാരവും പരിശീലകനുമായ സാവി ഹെര്‍ണാണ്ടസിനു കീഴില്‍ പുതിയ ടീം വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ക്ലബ്ബ്.
പുതിയ പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ട കളിക്കാരെ കൊണ്ടുവരുന്നതില്‍ സാവിക്ക് മികച്ച പിന്തുണനല്‍കുന്നു.
Content Highlights: FC Barcelona Highest transfer fees paid and received ever
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..