Photo: twitter.com/FabrizioRomano
ബാഴ്‌സലോണ: പുതിയ സീസണിന് മുന്നോടിയായി രണ്ട് താരങ്ങളെ സ്വന്തമാക്കി സ്പാനിഷ് ഫുട്‌ബോള്‍ വമ്പന്മാരായ ബാഴ്‌സലോണ. ഫ്രാങ്ക് കെസ്സിയെ, ആന്‍ഡ്രിയാസ് ക്രിസ്റ്റ്യന്‍സണ്‍ എന്നീ താരങ്ങളെയാണ് ബാഴ്‌സലോണ തട്ടകത്തിലെത്തിച്ചത്. ഇരുതാരങ്ങളെയും നാലുവര്‍ഷ കരാറിലാണ് ബാഴ്‌സ സ്വന്തമാക്കിയത്.
ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്മാരായ എ.സി.മിലാനില്‍ നിന്നാണ് കെസ്സിയെ ബാഴ്‌സയിലെത്തിയത്. ചെല്‍സിയില്‍ നിന്നാണ് ക്രിസ്റ്റ്യന്‍സണെ സ്വന്തമാക്കിയത്. 25 കാരനായ കെസ്സിയെ കഴിഞ്ഞ അഞ്ചുസീസണിലായി എ.സി.മിലാന് വേണ്ടിയാണ് കളിക്കുന്നത്. 2015-ല്‍ അത്‌ലാന്റയ്ക്ക് വേണ്ടി കളിച്ചാണ് താരം ഇറ്റാലിയന്‍ സീരി എയില്‍ അരങ്ങേറിയത്. 39 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടിയ താരം കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
26 കാരനായ ക്രിസ്റ്റ്യന്‍സണ്‍ ചെല്‍സിയില്‍ 10 വര്‍ഷം പന്തുതട്ടിയശേഷമാണ് ബാഴ്‌സലോണയിലെത്തുന്നത്. ചെല്‍സിയ്ക്ക് വേണ്ടി 161 മത്സരങ്ങള്‍ കളിച്ച താരം ചാമ്പ്യന്‍സ് ലീഗ് കിരീടവും യൂറോപ്പ ലീഗ് കിരീടവുമെല്ലാം സ്വന്തമാക്കി.
Content Highlights: barcelona, barcelona fc, football transfers, Frank Kessie, Andreas Christensen, football news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..