Photo: instagram.com/leomessi
ബ്യൂണസ് ഐറിസ്: 36 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ലോകകപ്പ് വിജയം ആഘോഷിച്ച് അര്‍ജന്റീനക്കാര്‍ക്ക് മതിവരുന്നില്ല. കിരീടവുമായി നാട്ടില്‍ മടങ്ങിയെത്തിയ ടീമിനെ സ്വീകരിച്ചത് ലക്ഷക്കണക്കായ ഫുട്‌ബോള്‍ ആരാധകരാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ആരാധകര്‍ ലോകകപ്പ് നേട്ടം ആഘോഷമാക്കുന്നുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ വളര്‍ത്തുനായ ഹള്‍ക്കിനൊപ്പം ലോകകപ്പ് നേട്ടം ആഘോഷിക്കുന്ന ആരാധകരുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
അര്‍ജന്റീനയുടെ ജേഴ്‌സി ധരിച്ച് ആഘോഷിക്കുന്ന ഒരുകൂട്ടം ആളുകള്‍ക്കിടയിലേക്ക് ഹള്‍ക്ക് വരുന്നതോടെ 'ഇതാ മെസ്സിയുടെ നായ' എന്ന് ആളുകള്‍ വിളിച്ചുപറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ഫ്രഞ്ച് മാസ്റ്റിഫ് ഇനത്തില്‍പ്പെട്ട ഹള്‍ക്കിനെ 2016-ലാണ് മെസ്സി സ്വന്തമാക്കുന്നത്. നായക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും മെസ്സി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
Content Highlights: Fans celebrate World Cup triumph with Lionel Messi s pet dog
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..