കുന്നംകുളം: ലോക്ക്ഡൗണിലും കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനത്തിന് വഴിയൊരുക്കി കുന്നംകുളം ഫെയര്‍ ഫുട്‌ബോള്‍ ക്ലബ്. ഓണ്‍ലൈന്‍ ഫുട്‌ബോള്‍ പരിശീലന പരിപാടിയാണ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്.

ഫെയര്‍ എഫ്‌സി കുന്നംകുളം എന്ന യൂട്യൂബ് ചാനലില്‍ പരിശീലന വീഡിയോകള്‍ ലഭ്യമാകും. ഇതിനോടകം തന്നെ മൂന്ന് വീഡിയോ പോസ്റ്റ് ചെയ്തു കഴിഞ്ഞു.

Fair FC Online Football Training Programme 2020

2018 മുതല്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ക്യാമ്പ് നടത്തിവന്നിരുന്നു. 150-ലേറെ കുട്ടികളും ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇത്തവണ ലോക്ഡൗണിനെ തുടര്‍ന്ന് ഇത് മുടങ്ങി. തുടര്‍ന്ന് രക്ഷിതാക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇത്തരമൊരു ആശയം നടപ്പാക്കിയതെന്ന് ക്ലബ്ബ് പ്രസിഡന്റ് നിബു ജോബ് മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

Content Highlights: Fair FC Online Football Training Programme 2020