ലണ്ടന്‍: എഫ്.എ കപ്പ് മൂന്നാം റൗണ്ട് മത്സരങ്ങില്‍ ലിവര്‍പൂളിനും വോള്‍വ്‌സിനും വിജയം. ലിവര്‍പൂള്‍ ആസ്റ്റണ്‍ വില്ലയെയും വോള്‍വ്‌സ് ക്രിസ്റ്റല്‍ പാലസിനെയുമാണ് തോല്‍പ്പിച്ചത്.
ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ വിജയം. ലിവര്‍പൂളിനായി സാദിയോ മാനെ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ വൈനാല്‍ഡം, മുഹമ്മദ് സല എന്നിവര്‍ ഓരോ ഗോളുകള്‍ നേടി. ലൂയി ബാരിയാണ് ആസ്റ്റണ്‍ വില്ലയുടെ ആശ്വാസ ഗോള്‍ നേടിയത്.
വോള്‍വ്‌സ് എതിരില്ലാത്ത ഒരു ഗോളിന് ക്രിസ്റ്റല്‍ പാലസിനെയാണ് തോല്‍പ്പിച്ചത്. 35-ാം മിനിട്ടില്‍ അദാമ ട്രാവോറാണ് ടീമിനായി വിജയഗോള്‍ നേടിയത്. ക്രിസ്റ്റല്‍ പാലസിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം നടന്നത്.
Content Highlights: FA Cup third round match results Liverpool and Wolves wins